Join Whatsapp Group. Join now!
Aster MIMS 10/10/2023

CM relief fund | സര്‍കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദുരിതാശ്വാസ നിധിയില്‍ നിന്നും കാസര്‍കോട്ട് ചികിത്സാ സഹായമായി 16.68 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി; 'മറ്റ് ആവശ്യങ്ങള്‍ക്കായി 5.52 കോടി രൂപയും അനുവദിച്ചു'; മറുപടി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ചേദ്യത്തിന്

Sanctioned Rs 16.68 crore from the relief fund to Kasargod: CM, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഈ സര്‍കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കാസര്‍കോട് ജില്ലയില്‍ ചികിത്സാ സഹായമായി അപേക്ഷകരുടെ സ്വന്തം അകൗണ്ടുകള്‍ (ഡയറക്ട് ബെനിഫിഷറി ട്രാന്‍സാക്ഷന്‍) മുഖേന 16,6807,018 രൂപയും മറ്റ് ആവശ്യങ്ങള്‍ക്കായി നല്‍കുന്നതിന് 5,5286,800 രൂപയും അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ചേദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
                      
News, Kerala, Kasaragod, Top-Headlines, Pinarayi-Vijayan, Minister, MLA, Government, Treatment, District, Arrest, Court, MLA C. H. Kunhambu, Niyamasabha, Sanctioned Rs 16.68 crore from the relief fund to Kasargod: CM.

മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചതായുള്ള പരാതിയില്‍ തിരുവനന്തപുരം വലിയതുറ പൊലീസ് സ്റ്റേഷനില്‍ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സി എച് കുഞ്ഞമ്പുവിന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഫര്‍സീന്‍ മജീദ് യൂത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക് പ്രസിഡണ്ടും, നവീന്‍ കുമാര്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയും സുനിത് നാരായണന്‍ മട്ടന്നൂര്‍ മണ്ഡലം ജനറല്‍ സെക്രടറിയുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാം പ്രതിക്ക് ജൂണ്‍ 28ന് മുമ്പായി കോടതി മുമ്പാകെ ഹാജരാകുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്. ഈ സംഭവത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഗൂഢാലോചന ഉള്‍പെടെയുള്ള കാര്യങ്ങളുടെ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച്
എഡിജിപിയുടെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചിട്ടുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Pinarayi-Vijayan, Minister, MLA, Government, Treatment, District, Arrest, Court, MLA C. H. Kunhambu, Niyamasabha, Sanctioned Rs 16.68 crore from the relief fund to Kasargod: CM.
< !- START disable copy paste -->

Post a Comment