Join Whatsapp Group. Join now!
Aster MIMS 10/10/2023

Rupee Against Dollar | രൂപയുടെ ചരിത്രത്തിലെ ഇടിവ്: ദുർബലമായ രൂപയും ശക്തമായ ഡോളറും ആർക്കാണ് നേട്ടമുണ്ടാക്കുക, ആർക്കാണ് നഷ്ടം? അറിയാം

Rupee At Its All Time Low Against Dollar, Know Who Gains And Who Is At Loss#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഡോളറിനെതിരെ രൂപ തുടർചയായ ഇടിവ് രേഖപ്പെടുത്തുകയാണ്. വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 77.81 എന്ന നിലയിലേക്ക് താഴ്ന്നു, ഇത് രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. വരും ദിവസങ്ങളിൽ അത് 80 രൂപയായി കുറഞ്ഞേക്കാമെന്നും വിദഗ്ധർ പറയുന്നു. ആഗോള കാരണങ്ങളാലും ആഭ്യന്തര കാരണങ്ങളാലും രൂപ ഇപ്പോൾ ഇടിയുകയാണ്. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതും പണപ്പെരുപ്പവും ഇൻഡ്യൻ ഓഹരി വിപണിയിലെ തകർചയും മറ്റ് കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാകുന്നത്.
  
New Delhi, India, News, Top-Headlines, Rupee, Details, Oil, International, Mobile Phone, Laptop, Price, Job, Rupee At Its All Time Low Against Dollar, Know Who Gains And Who Is At Loss.



വിലയേറിയ ഡോളറിന്റെ ഫലം എന്തായിരിക്കും?

1. ക്രൂഡ് ഓയിൽ ഇറക്കുമതി ചിലവേറും

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്ധന ഉപഭോഗ രാജ്യമാണ് ഇൻഡ്യ. ഇതിൽ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. സർകാർ എണ്ണ കംപനികൾ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഡോളറിൽ പണമടച്ചാണ്. രൂപയ്‌ക്കെതിരെ ഡോളർ വിലകൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്താൽ, പൊതുമേഖലാ എണ്ണ കംപനികൾക്ക് ക്രൂഡ് വാങ്ങാൻ കൂടുതൽ ഡോളർ നൽകേണ്ടിവരും. ഇത് ഇറക്കുമതി ചെലവേറിയതാക്കും, സാധാരണ ഉപഭോക്താക്കൾ പെട്രോളിനും ഡീസലിനും ഉയർന്ന വില നൽകേണ്ടിവരും.


2. വിദേശത്ത് പഠിക്കുന്നത് ചിലവേറും

ഇൻഡ്യയിൽ നിന്നുള്ള ലക്ഷക്കണക്കിന് കുട്ടികൾ വിദേശത്ത് പഠിക്കുന്നു, അവരുടെ മാതാപിതാക്കൾ ഫീസ് മുതൽ ജീവിതച്ചെലവ് വരെ നൽകുന്നു. ഇനി അവരുടെ വിദേശപഠനം ചെലവേറിയതാകും. കാരണം, ഫീസ് അടയ്ക്കാൻ മാതാപിതാക്കൾ കൂടുതൽ പണം നൽകി ഡോളർ വാങ്ങേണ്ടിവരും. അതുമൂലം അവർക്ക് പണപ്പെരുപ്പത്തിന്റെ ദുരിതം നേരിടേണ്ടി വരും. ജൂൺ മുതൽ ഓഗസ്റ്റ് വരെ, വിദേശ പ്രവേശനം ആരംഭിക്കുന്നതിനാൽ, ഡോളറിന്റെ ആവശ്യം എന്തായാലും വർധിക്കുന്നു. വിലകൂടിയ ഡോളറിന്റെ ഭാരം മാതാപിതാക്കൾ വഹിക്കേണ്ടിവരും.


3. പാചക എണ്ണയ്ക്ക് കൂടുതൽ വില നൽകേണ്ടി വരും

ഭക്ഷ്യ എണ്ണ ഇപ്പോൾ തന്നെ വിലയേറിയതാണ്, അത് ഇറക്കുമതി ചെയ്യുന്നു. ഡോളർ വിലകൂടിയാൽ, ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് കൂടുതൽ ചിലവേറിയതായിരിക്കും. ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് കൂടുതൽ വിദേശനാണ്യം ചിലവഴിക്കേണ്ടിവരും. ഇതുമൂലം പാമോയിലിനും മറ്റ് ഭക്ഷ്യ എണ്ണയ്ക്കും കൂടുതൽ വില നൽകേണ്ടി വരും.


4. മൊബൈലുകൾ, ലാപ്‌ടോപുകൾ വില കൂടും

മൊബൈലും ലാപ്‌ടോപും നിർമിക്കുന്ന കംപനികൾ വിദേശ രാജ്യങ്ങളിൽ നിന്ന് പലതും ഇറക്കുമതി ചെയ്യുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതി ചിലവ് വർധിപ്പിക്കും.


5. തൊഴിൽമേഖലയിലെ ദുരന്തം-

രൂപയുടെ മൂല്യത്തകർചയുടെ ആഘാതം തൊഴിലിൽ പതിക്കാൻ തുടങ്ങി, പ്രത്യേകിച്ച് ജെംസ് ആൻഡ് ജ്വലറി മേഖലയിൽ. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് പ്രതിസന്ധിയിലായ മേഖല ഇപ്പോൾ രൂപയുടെ മൂല്യത്തകർചയോടെ പ്രശ്‌നങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വജ്ര ഹബായാണ് സൂറത് കണക്കാക്കപ്പെടുന്നത്. റഷ്യൻ വജ്ര കംപനിയായ അൽറോസയിൽ നിന്ന് പരുക്കൻ വജ്രങ്ങൾ ഇറക്കുമതി ചെയ്യുകയും പിന്നീട് അത് കൊത്തിയെടുത്ത് കയറ്റുമതി ചെയ്യുകയുമാണ് നടക്കുന്നത്. അൽറോസയെ അമേരിക നിരോധിച്ചു. വജ്ര ഇറക്കുമതിയിൽ 30 ശതമാനം വിഹിതമാണ് അൽറോസയ്ക്കുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ രത്‌ന-ആഭരണ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.


ശക്തമായ ഡോളർ സമ്പദ്‌വ്യവസ്ഥയ്ക്ക് എങ്ങനെ ഗുണം ചെയ്യും

1. പ്രവാസികൾക്ക് നേട്ടം

യൂറോപിലോ ഗൾഫ് രാജ്യങ്ങളിലോ ധാരാളം ഇൻഡ്യക്കാർ ജോലി ചെയ്യുന്നു. ഡോളറിൽ സമ്പാദിക്കുകയും അവരുടെ വരുമാനം രാജ്യത്തേക്ക് അയയ്ക്കുകയും ചെയ്യുന്ന ധാരാളം ഇൻഡ്യക്കാർ അമേരികയിൽ താമസിക്കുന്നുണ്ട്. 2021-ൽ 87 ബില്യൻ ഡോളറാണ് പണമയക്കൽ വഴി ഇൻഡ്യയിൽ ലഭിച്ചത്. 2022-ൽ ഇത് 90 ബില്യണായി ഉയരുമെന്ന് കണക്കാക്കുന്നു. രൂപയുടെ മൂല്യം ഇടിയുമ്പോൾ പ്രവാസികൾക്ക് മികച്ച വിനിമയ നിരക്ക് ലഭിക്കും.


2. ഐടി വ്യവസായം

ഡോളർ ശക്തിപ്പെടുന്നതിലൂടെ രാജ്യത്തെ ഐടി സേവന വ്യവസായത്തിന് വലിയ നേട്ടമാണ് ലഭിക്കുന്നത്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ തുടങ്ങിയ ഇൻഡ്യയിലെ ഏറ്റവും വലിയ ഐടി കംപനികൾ വിദേശത്ത് ഐടി സേവനങ്ങൾ നൽകുന്നതിൽ നിന്ന് ഏറ്റവും ഉയർന്ന വരുമാനം നേടുന്നു. ഈ കംപനികൾ ഡോളറിലാണ് ശമ്പളം നൽകുന്നത്. ഈ തദ്ദേശീയ ഐടി കംപനികൾ തങ്ങളുടെ രാജ്യത്തിന്റെ വരുമാനം ഡോളറിൽ കൊണ്ടുവരുമ്പോൾ, രൂപയുടെ മൂല്യത്തകർചയിലും ഡോളറിന്റെ ശക്തിയിലും അവർക്ക് വലിയ നേട്ടമാണ് ലഭിക്കുന്നത്.


3. കയറ്റുമതിക്കാർക്ക് പ്രയോജനം

ഡോളർ ശക്തിപ്പെടുന്നതിന്റെ വലിയ നേട്ടം കയറ്റുമതിക്കാർക്ക് ലഭിക്കുന്നു. ശക്തമായ ഡോളർ അവരുടെ ഉൽപന്നങ്ങൾക്ക് ഉയർന്ന വില ലഭിക്കുന്നതിന് കാരണമാണ്.


4. വിദേശ വിനോദസഞ്ചാരികൾ കൂടുതൽ വരും

വിലകൂടിയ ഡോളർ കാരണം വിദേശയാത്ര ചിലവേറിയാലും ഇൻഡ്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് ആശ്വാസമായിരിക്കുകയാണ്. രൂപയുടെ മൂല്യത്തകർച മൂലം അവർക്ക് കൂടുതൽ സേവനങ്ങൾ ലഭിക്കും. ടൂർ പാകേജുകൾക്ക് വില കുറയും. ഇതോടെ വിദേശ സഞ്ചാരികൾ കൂടുതലായി എത്തും.

Keywords: New Delhi, India, News, Top-Headlines, Rupee, Details, Oil, International, Mobile Phone, Laptop, Price, Job, Rupee At Its All Time Low Against Dollar, Know Who Gains And Who Is At Loss.

Post a Comment