കൈകമ്പയിലെ കെജിഎൻ അപാർട്മെന്റിന്റെ പൂർണമായ പ്ലാൻ ആവശ്യപെട്ട് സെക്രടറിക്ക് നൽകിയ പരാതിയിൽ, കെട്ടിടത്തിന്റെ പ്ലാൻ നൽകുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും നൽകാൻ കഴിയില്ലെന്നുമുള്ള വിചിത്ര മറുപടിയാണ് സെക്രടറി രേഖാമൂലം നൽകിയതെന്ന് മഹ്‌മൂദ് ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് പഞ്ചായത് ഡെപ്യൂടി ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും പഴയ മറുപടി തന്നെ ആവർത്തിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നാണ് സംസ്ഥാന വിവരാവകാശ കമീഷനർക്ക് നടപടി ആവശ്യപെട്ട് മഹ്‌മൂദ് പരാതി നൽകിയത്.
കമീഷനറും ഈ വിഷയത്തിൽ ഗൗരവമായി ഇടപെടൽ നടത്തിയില്ല എന്ന പരാതിയുമായാണ് മഹ്‌മൂദ് ഹൈകോടതിയെ സമീപിച്ചത്. കേസ് ഫയലിൽ സ്വീകരിച്ച കോടതി പഞ്ചായതിനെ വിമർശിച്ചു. കാലതാമസം കൂടാതെ ബന്ധപ്പെട്ട രേഖകൾ പരാതിക്കാരന് നൽകാൻ കോടതി ഉത്തരവിട്ടു. പഞ്ചായത് രേഖകൾ ആവശ്യപെടുന്ന പരാതിക്കാരെ നിരാശരാക്കുന്ന നടപടി തുടർന്നാൽ പഞ്ചായത് പരിധിയിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും രേഖകൾ വിവരാവകാശ നിയമ പ്രകാരം ചോദിക്കുമെന്നും, ഓരോ ദിവസവും പഞ്ചായത് ഓഫീസിൽ നിന്നും മോഷണം പോകുന്ന രേഖകളുടെ ഉറവിടം കണ്ടെത്തി സമൂഹമധ്യത്തിൽ അവതരിപ്പിക്കുമെന്നും മഹ്‌മൂദ് പറയുന്നു.
Keywords: News, Kerala, Kasaragod, Top-Headlines, High Court Verdict, Uppala, High Court of Kerala, High-Court, Court-order, Mangalpady, RTI activist get favorable verdict from High Court.
< !- START disable copy paste -->