ഹൈദരാബാദ്: (www.kasargodvartha.com) മലയാളി താരം രജിഷ വിജയന്‍ പ്രധാന വേഷത്തിലെത്തുന്ന 'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്ന തെലുങ്ക് ചിത്രം തീയേറ്ററുകളിലേക്ക്. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവി തേജയാണ് നായകനായി എത്തുന്നത്. ശരത് മാണ്ഡവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.
ജൂലൈ 29ന് ആണ് 'രാമറാവു ഓണ്‍ ഡ്യൂട്ടി' റിലീസ് ചെയ്യുക. സത്യന്‍ സൂര്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്. സുധാകര്‍ ചെറുകുറി ആണ് ചിത്രം നിര്‍മിക്കുന്നത്. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം.
സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ദിവ്യാ ഷാ , കൗശിക്, നാസര്‍, ജോണ്‍ വിജയ്, പവത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 'രാമറാവു ഓണ്‍ഡ്യൂട്ടി' ഒരു ആക്ഷന്‍ ത്രിലര്‍ ചിത്രമാണ്. ജില്ലാ ഡെപ്യൂടി കളക്ടര്‍ 'ബി രാമറാവു'വായിട്ടാണ് ചിത്രത്തില്‍ രവി തേജയെത്തുക.
Keywords: News, National, Top-Headlines, Cinema, Entertainment, Theater, Ravi Teja starrer 'Ramarao On Duty' to release on this date.