city-gold-ad-for-blogger

Election In 4 States | രാജ്യസഭാ തെരഞ്ഞെടുപ്പ് 2022: 4 സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരം; വിശദവിവരങ്ങളറിയാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) 57 രാജ്യസഭാ അംഗങ്ങളില്‍ 41 പേര്‍ 11 സംസ്ഥാനങ്ങളില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മഹാരാഷ്ട്ര, രാജസ്താന്‍, കര്‍ണാടക, ഹരിയാന എന്നിവിടങ്ങളില്‍ ശേഷിക്കുന്ന 16 സീറ്റുകളിലേക്ക് ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. ജൂണ്‍ 10നാണ് വോടെടുപ്പ്.

Election In 4 States | രാജ്യസഭാ തെരഞ്ഞെടുപ്പ് 2022: 4 സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരം; വിശദവിവരങ്ങളറിയാം

മഹാരാഷ്ട്ര

സംസ്ഥാനത്തെ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് വിജയിക്കാന്‍ ഓരോ സ്ഥാനാര്‍ഥിക്കും 42 വോടുകള്‍ ആവശ്യമാണ്. ഭരണകക്ഷിയായ എംവിഎയ്ക്ക് 151 വോടുകളുണ്ട്. മൂന്ന് സീറ്റുകള്‍ ഉറപ്പായും ലഭിക്കും. പക്ഷേ അവര്‍ നാല് സ്ഥാനാര്‍ഥികളെ നിര്‍ത്തി. മറുവശത്ത്, ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്, രണ്ട് സീറ്റുകള്‍ നേടാമെങ്കിലും മൂന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇതുകൊണ്ടാണ് പോരാട്ടം കടുക്കുന്നത്.

കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും അടങ്ങുന്ന എംവിഎ സംഖ്യത്തിന് നാലാമത്തെസീറ്റ് ഉറപ്പിക്കാന്‍ 15 വോട്ടുകള്‍ കൂടി വേണം, ബിജെപിക്ക് 13 എംഎല്‍എമാരുടെ കൂടി പിന്തുണ വേണം. എംവിഎയും ബിജെപിയും 25 എംഎല്‍എമാരുടെ ഗ്രൂപായ ചെറുപാര്‍ടികളെയും സ്വതന്ത്രരേയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

കര്‍ണാടക

121 എംഎല്‍എമാരുള്ള ബിജെപിയും 70 അംഗങ്ങളുള്ള കോണ്‍ഗ്രസും യഥാക്രമം രണ്ട് സീറ്റും ഒരു സീറ്റും നേടുമെന്ന് ഉറപ്പാണ്. നാലാം സീറ്റിലേക്കാണ് മത്സരം. രാജ്യസഭാ സീറ്റ് നേടാനുള്ള സംഖ്യ ഇല്ലെങ്കിലും 32 എംഎല്‍എമാരുള്ള ജെഡി(എസ്) തങ്ങളുടെ ഏക സ്ഥാനാര്‍ഥി കുപേന്ദ്ര റെഡ്ഡിയെയാണ് മത്സരിപ്പിച്ചത്.

നാലാം സീറ്റില്‍ ലെഹര്‍ സിംഗ് സിറോയ (ബിജെപി), മന്‍സൂര്‍ അലി ഖാന്‍ (കോണ്‍ഗ്രസ്), ജെഡി (എസ്) സ്ഥാനാര്‍ഥി എന്നിവര്‍ തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. രസകരമെന്നു പറയട്ടെ, നാലാമത്തെ സീറ്റില്‍ വിജയിക്കാന്‍ ആവശ്യമായ വോട്ടുകള്‍ മൂന്ന് പാര്‍ടികള്‍ക്കും ഇല്ല, അതിനാലാണ് അവര്‍ പരസ്പരം പിന്തുണ തേടുന്നത്.

ഹരിയാന

ജെജെപിയുടെയും ബിജെപിയുടെയും പിന്തുണയുള്ള മാധ്യമ മുതലാളി കാര്‍ത്തികേയ ശര്‍മയുടെ രംഗപ്രവേശം കാരണം സംസ്ഥാനത്ത് മത്സരം കടുത്തു. ഉപരിസഭയില്‍ രണ്ടാം തവണയും അധികാരത്തിലേറാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ അജയ് മാകന് ശര്‍മയുടെ പ്രവേശനം വഴിത്തിരിവായി.

ശര്‍മയ്ക്ക് വിജയിക്കാന്‍ 31 വോട്ടുകള്‍ ആവശ്യമാണ്. ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് ബാക്കിവരുന്ന വോട്ടുകളേക്കാള്‍ നാല് വോടുകള്‍ കൂടുതല്‍ വേണം. കോണ്‍ഗ്രസിന് 31 അംഗങ്ങളുണ്ടെങ്കിലും അവരുടെ പാളയത്തില്‍ നിന്ന് ക്രോസ് വോട് നടക്കുമോ എന്ന് ആശങ്കയുണ്ട്. പാര്‍ടിയിലെ 10 എംഎല്‍എമാരും ശര്‍മയെ പിന്തുണയ്ക്കുമെന്ന് ജെജെപി നേതാവ് അജയ് സിംഗ് ചൗടാല പറഞ്ഞു.

രാജസ്താന്‍

ബിജെപി പിന്തുണയുള്ള മറ്റൊരു മാധ്യമ മുതലാളി സുഭാഷ് ചന്ദ്രയുടെ രംഗപ്രവേശം കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരിക്ക് വെല്ലുവിളിയായി. നാലാം സീറ്റിലേക്കുള്ള മത്സരം കടുത്തു. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ ഓരോ സ്ഥാനാര്‍ഥിക്കും വിജയിക്കാന്‍ 41 വോടുകള്‍ വേണം. കോണ്‍ഗ്രസിന് 108 എംഎല്‍എമാരും ബിജെപിക്ക് 71 വോടുമാണ് ഉള്ളത്. ബിജെപിക്ക് 30 മിച്ച വോടുകളാണുള്ളത്. രണ്ടാമത്തെ സീറ്റില്‍ വിജയിക്കാന്‍ 11 എണ്ണം കൂടി വേണം. കോണ്‍ഗ്രസിന് മൂന്നാം സീറ്റില്‍ വിജയിക്കാന്‍ 15 വോടുകള്‍ കൂടി വേണം. അതിനാല്‍ ചെറിയ പാര്‍ടികളും സ്വതന്ത്രരും ആണ് താരങ്ങള്‍.

Keywords: New Delhi, News, National, Top-Headlines, RajyaSabha-Election, Election, Rajya Sabha Election 2022: Close contest in four states.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia