Join Whatsapp Group. Join now!
Aster MIMS 10/10/2023

Prohibited plastics seized | നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു; സാധനങ്ങള്‍ വാങ്ങുന്നതിനായി തുണി സഞ്ചി കരുതണമെന്ന് അധികൃതർ

Prohibited plastic items seized#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) നഗരസഭ പരിധിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ഒറ്റത്തവണ ഉപയോഗ വസ്തുക്കളായ പ്ലാസ്റ്റിക് കപുകള്‍, തെര്‍മോകോള്‍ പ്ലേറ്റ്, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് വാഴയില എന്നിവ പിടിച്ചെടുത്തു. ഏകദേശം 100 കിലോഗ്രാം വരുന്ന നിരോധിത വസ്തുക്കളാണ് കണ്ടെത്തിയത്.

Kasaragod, Kerala, News, Top-Headlines, Plastic, Say-no-to-Plastic, Shop, Investigation, Kasaragod-Municipality, Prohibited plastic items seized.

നഗരത്തില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വ്യാപാരം നിയന്ത്രിക്കുന്നതിന് വ്യാപകമായ പരിശോധനകളാണ് നടന്നുവരുന്നത്. കുറ്റക്കാര്‍ക്കെതിരെ പിഴയീടാക്കുന്നതുള്‍പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സാധനങ്ങള്‍ വാങ്ങുന്നതിനായി മുഴുവനാളുകളും തുണി സഞ്ചി കരുതണമെന്നും നഗരസഭാ സെക്രടറി എസ് ബിജു അറിയിച്ചു.

നഗരസഭാ ഹെല്‍ത് സൂപര്‍വൈസര്‍ രഞ്ജിത് കുമാര്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്, അനീസ്, ജെ എച് ഐമാരായ കെ മധു, ശാലിനി, രൂപേഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നൽകി.


Keywords: Kasaragod, Kerala, News, Top-Headlines, Plastic, Say-no-to-Plastic, Shop, Investigation, Kasaragod-Municipality, Prohibited plastic items seized.

Post a Comment