Join Whatsapp Group. Join now!
Aster MIMS 10/10/2023

Farmer filed nomination | രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു; 10 സംസ്ഥാനങ്ങളിലെ എംപിമാരും എംഎല്‍എമാരും പിന്തുണയ്ക്കുമെന്ന് അവകാശവാദം

President election 2022: Uttar Pradesh farmer files nomination#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ തിങ്കളാഴ്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. ദൈവത്തില്‍ നിന്ന് 'ഉത്തരവ്' ലഭിച്ചതിന് ശേഷമാണ് താന്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചതെന്ന് കര്‍ഷകനായ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
  
New Delhi, India, News, Top-Headlines, President, President-Election, Election, MP, MLA, Uttar Pradesh, Farmer, Minister, President election 2022: Uttar Pradesh farmer files nomination.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ഗ്രാമത്തിനടുത്താണ് താന്‍ താമസിക്കുന്നതെന്നും 10 സംസ്ഥാനങ്ങളിലെ എംപിമാരുമായി സംസാരിച്ചിട്ടുണ്ടെന്നും അവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു. ഈ എംപിമാരുടെയും എംഎല്‍എമാരുടെയും പിന്തുണയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം തന്റെ ഗ്രാമത്തെ കുറിച്ച് എല്ലാവരേയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദൗലി ജില്ലയിലെ ഇല്ലിയ മേഖലയിലെ കലാനി ഗ്രാമത്തിലെ താമസക്കാരനാണ് യാദവ്. താന്‍ ഒരു കര്‍ഷകന്റെ മകനാണെന്നും പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നും യാദവ് പറഞ്ഞു. യാദവ് 2005-06 മുതൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങിയിരുന്നു. ബിഡിസി, ഗ്രാമത്തലവന്‍, ജില്ലാപഞ്ചായത്, നിയമസഭ, ലോക്സഭ എന്നീ തെരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹം ഇതുവരെ മത്സരിച്ചിട്ടുണ്ട്. എന്നാല്‍, ഒരിടത്തും വിജയിച്ചിട്ടില്ല.

യുപി, ബീഹാര്‍, ഗുജറാത്, ജമ്മു കശ്മീര്‍, ഗോവ, ഡെല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്താ ന്‍, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലെയും എംപിമാരുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എല്ലാവരും സഹകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിന്‍ഹ (84) തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ റിടേണിംഗ് ഓഫീസറായ രാജ്യസഭാ സെക്രടറി ജനറല്‍ പിസി മോഡിക്ക് സിന്‍ഹ നാല് സെറ്റ് നാമനിര്‍ദേശ പത്രികകള്‍ കൈമാറി. എൻസിപിയുടെ ശരദ് പവാര്‍, കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേഷ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളും സിന്‍ഹയ്ക്കൊപ്പം ഉണ്ടായിരുന്നു. സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പിക്കുമ്പോള്‍ സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡിഎംകെയുടെ എ രാജ, എന്‍സി നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരും ഒപ്പമുണ്ടായിരുന്നു. ശിവസേനയില്‍ നിന്ന് ഒരു നേതാവും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് പാര്‍ടി അറിയിച്ചു.

അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭയുടെ ഭാഗമായിരുന്ന സിന്‍ഹ, ജൂണ്‍ 21-ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടു. 2021-ല്‍ അദ്ദേഹം ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പ്രതിപക്ഷ പാര്‍ടികള്‍ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സിന്‍ഹ ടിഎംസിയില്‍ നിന്ന് രാജിവച്ചിരുന്നു.

Keywords: New Delhi, India, News, Top-Headlines, President, President-Election, Election, MP, MLA, Uttar Pradesh, Farmer, Minister, President election 2022: Uttar Pradesh farmer files nomination.

Post a Comment