Join Whatsapp Group. Join now!
Aster MIMS 10/10/2023

Police posted | 2 വർഷത്തിന് ശേഷം കാസർകോട് റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ഓടോറിക്ഷ കൗണ്ടറിൽ പൊലീസുകാരെ നിയമിച്ചു

Police posted at prepaid autorickshaw counter at Kasargod railway station#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) രണ്ട് വർഷത്തിന് ശേഷം കാസർകോട് റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ഓടോറിക്ഷാ കൗണ്ടറിൽ ഷിഫ്റ്റടിസ്ഥാനത്തില്‍ പൊലീസുകാരെ നിയമിച്ചു. കോവിഡിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓടോറിക്ഷാ കൗണ്ടറിൻ്റെ പ്രവർത്തനം നിർത്തിവെച്ചത്. ഇതിന് ശേഷം കൗണ്ടറിൽ പൊലീസിനെ നിയമിക്കാനുള്ള നീക്കം ഉണ്ടായെങ്കിലും സിപിഎം പാർടി കോൺഗ്രസിൻ്റെ സുരക്ഷയ്ക്ക് കൂടുതൽ പൊലീസിനെ നിയോഗിക്കേണ്ടി വന്നതിനാൽ നീണ്ടു പോയി.
  
Kasaragod, Kerala, News, Top-Headlines, Police, Auto, Auto Journey, Auto Driver, Autorikshaw, Railway, Railway station, Police posted at prepaid autorickshaw counter at Kasargod railway station

ഇതിനിടയിൽ പ്രീപെയ്ഡ് ഓടോറിക്ഷാ കൗണ്ടർ സ്റ്റേഷന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി കൂടുതൽ സൗകര്യപ്രദമാക്കാൻ എസ്റ്റിമേറ്റ് വരെ ആയെങ്കിലും അതും നിലയ്ക്കുകയായിരുന്നു. കൗണ്ടറിന്റെ പ്രവർത്തനം ആരംഭിക്കാത്തതിനെതിരെ മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പെട്ടെന്ന് തന്നെ പൊലീസുകാരെ നിയമിച്ച് പ്രവർത്തനം പുനരാരംഭിച്ചത്. രാവിലെ ഏഴുമണി മുതൽ രാത്രി എട്ടുമണി വരെയാണ് പ്രീപെയ്ഡ് ഓടോറിക്ഷാ കൗണ്ടർ പ്രവർത്തിക്കുക.

പ്രീപെയ്ഡ് കൗണ്ടറിൽ പൊലീസുകാരെ നിയമിക്കാത്തതിനാൽ ഓടോറിക്ഷ ഡ്രൈവർമാർ അമിത വാടക ഈടാക്കുന്നതായും പരാതി ഉയർന്നിരുന്നു. റെയിൽവേ സ്റ്റേഷന്റെ പുറത്ത് നിന്ന് ആളുകളെ കയറ്റി അമിതചാർജ് ഈടാക്കുന്നുവെന്നായിരുന്നു ആക്ഷേപം. കൂടാതെ ചെറിയ ദൂരത്തേക്ക് പോകാൻ ഓടോറിക്ഷാ ഡ്രൈവർമാർ മടിക്കുന്നതായും യാത്രക്കാർ ആരോപിച്ചിരുന്നു. ഇതെല്ലാം പലപ്പോഴും യാത്രക്കാരും ഓടോറിക്ഷ ഡ്രൈവർമാരും തമ്മിലുള്ള തർക്കങ്ങൾക്കും കാരണമായിരുന്നു. പൊലീസ് കൗണ്ടറിൽ ഡ്യൂടിയിൽ എത്തിയതോടെ ഇതിനെല്ലാം പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Police, Auto, Auto Journey, Auto Driver, Autorikshaw, Railway, Railway station, Police posted at prepaid autorickshaw counter at Kasargod railway station.< !- START disable copy paste -->

Post a Comment