Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയപാത വികസനം പൊടിപൊടിക്കുമ്പോള്‍ പലപ്രദേശങ്ങളിലും ജനങ്ങള്‍ ഒറ്റപ്പെടുന്നു; രണ്ട് ചുവട്‌ നടന്നാല്‍ അങ്കണവാടിക്കെത്തേണ്ട കുട്ടികള്‍ക്ക് ആറ് കിലോമീറ്റര്‍ വരെ സഞ്ചരിക്കണം; പരിഹാരത്തിന് അധികൃതര്‍ ആരും വരുന്നില്ലെന്നും പരാതി

People are isolated in many areas because of national highway development work#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) ദേശീയപാത വികസനം പൊടിപൊടിക്കുമ്പോള്‍ പലപ്രദേശങ്ങളിലും ജനങ്ങള്‍ ഒറ്റപ്പെടുന്നു. അണ്ടര്‍ പാസേജ് വരുന്ന സ്ഥലങ്ങളിലാണ് ദേശീയപാത ഏഴ് മീറ്റര്‍ വരെ ഉയര്‍ത്തുന്നത്. കുമ്പള പെര്‍വാട് ഒരു മിനുട് കൊണ്ട് അങ്കണവാടിക്കെത്തേണ്ട കുട്ടികള്‍ക്ക് ആറ് കിലോമീറ്റര്‍ വരെ സഞ്ചരിക്കണ്ട എത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ തന്നെ പാരയാകുന്ന അവസ്ഥയാണുണ്ടാകുന്നത്. അത്‌കൊണ്ട് തന്നെ ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞദിവസം നാട്ടുകാര്‍ തടഞ്ഞു.
  
News, Top-Headlines, Kasaragod, Kerala, Development Project, National Highway, Work, Road, Natives, Uppala, Kumbala, Mogral Puthur, Pervad, Video, MLA, People are isolated in many areas because of national highway development work.

റോഡ് വികസനത്തിന് സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് പോലും ദ്രോഹമായി മാറുന്ന നടപടിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. പെര്‍വാഡിന് പുറമെ തുമ്മനാട്, കുഞ്ചത്തൂര്‍, മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള ഗേറ്റ്, ഉപ്പള, നയാബസാര്‍, കൈകമ്പ, മൊഗ്രാല്‍ പുത്തൂര്‍, എരിയാല്‍, നായന്മാര്‍മൂല, കാഞ്ഞങ്ങാട് കുളിയങ്കാല്‍ തുടങ്ങി പല പ്രദേശത്തും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തികളാണ് നടക്കുന്നതെന്നും തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും കരാറുകാര്‍ പറയുന്നു. ജനപ്രതിനിധികളും പൊതുമരാമത്ത് അധികൃതരുമടക്കം ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്.

പെറുവാഡ് ഫിഷറീസ് കോളനിയിലേക്ക് ദേശീയ പാതയില്‍ നിന്നുള്ള റോഡ് രാക്കുരായ്മാനം കുഴിയാക്കി വഴി തടസ്സപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പെറുവാഡ് പൗരസമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. നാട്ടുകാര്‍ പെറുവാഡ് ജഗ്ഷനില്‍ തടിച്ചു കൂടി റോഡ് പ്രവര്‍ത്തി നിര്‍ത്തി വെപ്പിച്ചതോടെ യുഎല്‍സിസി കരാര്‍ കമ്പനിയുടെ പിആര്‍ഒ നാട്ടുകാരുമായി ചര്‍ച ചെയ്ത് വഴി പുനര്‍സ്ഥാപിച്ചു. എന്നാല്‍ മറ്റു ഭാഗങ്ങളിലെല്ലാം ഇതേ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ ഐഎച്ആര്‍ഡി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, എസ്സ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, ഇമാം ശാഫി അകാഡമി, അല്‍ ബിര്‍ പ്രീ പ്രൈമറി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവാഹ ഹാള്‍, ബാങ്ക്, ഫര്‍ണിചര്‍, ഹോളോബ്രിക്സ് തുടങ്ങിയ വ്യവസായ യൂനിറ്റുകള്‍, നിരവധി ഭക്തരെത്തുന്ന രണ്ടു പ്രമുഖ ആരാധനാലായങ്ങള്‍ എന്നിവയൊക്കെ പെറുവാഡ് ജംഗ്ഷന്റെ രണ്ടു വശങ്ങളിലായി വഴി തടസ്സപ്പെട്ടു കിടക്കുകയാണ് കിടക്കുകയാണ്. ഏഴ് മീറ്റര്‍ ഉയരത്തില്‍ ദേശീയപാത ഉയര്‍ന്നു വരുന്നത്തോടെ ഈ പ്രദേശം രണ്ടായി വിഭജിക്കപ്പെടുകയും ജനങ്ങള്‍ ഒറ്റപ്പെടുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ നിന്ന് കാസറകോട്ടേക്ക് പോകേണ്ടവര്‍ ആദ്യം വടക്കോട്ട് രണ്ടര കിലോമീറ്റര്‍ പോയി കുമ്പളയില്‍ നിന്ന് തിരിച്ചു തെക്കോട്ട് 12 കിലോമീറ്റര്‍ ചുറ്റി പോകേണ്ട അവസ്ഥയാണ്. ഈ അവസ്ഥ നാട്ടുകാര്‍ക്ക് തീര്‍ത്തും ദുരിതമാണ് ഉണ്ടാക്കി വെക്കുന്നത്. നേരത്തെ മൊഗ്രാല്‍ പുത്തൂരിലും പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തിറങ്ങിയിരുന്നു.നാടിനെ വെട്ടിമുറിക്കുന്ന വന്മതില്‍ മുറിച്ചു കടക്കാന്‍ പെറുവാഡ് ജംഗ്ഷനില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് എംഎല്‍എമാര്‍, എംപി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും പ്രശ്‌നപരിഹാരമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡ് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. പ്രക്ഷോഭത്തിന് പൗരസമിതി ചെയര്‍മാന്‍ കെ പി ഇബ്രാഹിം, കണ്‍വീനര്‍ നിസാര്‍ പെറുവാഡ്, ജോയിന്റ് കണ്‍വീനര്‍ കെ കൃഷ്ണ, സുഭാകര, ഇബ്രാഹിം പെറുവാഡ്, അലി, ഹില്‍ടോപ് അബ്ദുല്ല, ഹനീഫ മൈദാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: News, Top-Headlines, Kasaragod, Kerala, Development Project, National Highway, Work, Road, Natives, Uppala, Kumbala, Mogral Puthur, Pervad, Video, MLA, People are isolated in many areas because of national highway development work.

Post a Comment