city-gold-ad-for-blogger

Paschimottanasana | രോഗനിവാരണത്തിനും ഉദരാഗ്നി ആളിക്കത്തുന്നതിനും പശ്ചിമോത്താനാസനം

തിരുവനന്തപുരം: (www.kasargodvartha.com) രോഗനിവാരണത്തിനും ഉദരാഗ്നി ആളിക്കത്തുന്നതിനും സുഷുമ്നയിലൂടെ പ്രാണന്‍ സഞ്ചരിക്കുന്നതിനും അരക്കെട്ട് ഒതുങ്ങുന്നതിനും ഉത്തമമാണ് പശ്ചിമോത്താനാസനമെന്ന് ഹഠയോഗ പ്രദീപിക, അധ്യായം 1, 30 പറയുന്നു.

ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരം ഭൂരിഭാഗം സമയവും നിവര്‍ന്ന നിലയിലായിരിക്കുന്നതിനാല്‍ നട്ടെല്ല് സമ്മര്‍ദത്തിനിരയാകുന്നു. പശ്ചിമോത്താനാസനത്തിന്റെ നിത്യപരിശീലനം നട്ടെല്ലിനെ അയവുള്ളതും സന്ധികളെ ചലനാത്മവും ആന്തരികാവയവങ്ങളെ സജീവവും നാഡീവ്യൂഹത്തെ പ്രസരിപ്പുള്ളതുമാക്കുന്നു. ഈ ആസനത്തിന് ഉഗ്രാസനം എന്നും ബ്രഹ്‌മചര്യാസനം എന്നും പറയുന്നു. ആസനങ്ങളില്‍ ത്രിമൂര്‍ത്തികളെന്ന് അറിയപ്പെടുന്നത് ശീര്‍ഷാസനം സര്‍വാംഗാസനം പശ്ചിമോത്താനാസനം എന്നിവയാണ്.

Paschimottanasana | രോഗനിവാരണത്തിനും ഉദരാഗ്നി ആളിക്കത്തുന്നതിനും പശ്ചിമോത്താനാസനം

ചെയ്യുന്ന വിധം

1. ഇരുന്ന ശേഷം കാലുകള്‍ നീട്ടി നിവര്‍ത്തികൂട്ടിച്ചേര്‍ത്ത് വയ്ക്കുക. കാല്‍ വിരലുകള്‍ ശരീരത്തിന് അഭിമുഖമായിരിക്കണം. കൈപ്പത്തി അരക്കെട്ടിന്റെ ഇരുവശങ്ങളിലുമായി തറയില്‍ കമഴ്ത്തി വയ്ക്കുക ശ്വസിച്ചുകൊണ്ട് രണ്ട് കൈകളും കാതുകള്‍ക്ക് സമാന്തരമായി തലയ്്ക്കു മുകളില്‍ ഉയര്‍ത്തുക. നട്ടെല്ലിനെ കഴിയുന്നത്ര വലിച്ചു നീട്ടണം.

2. നട്ടെല്ലിന്റെ മുകളിലോട്ടുള്ള വലിവ് നിലനിര്‍ത്തി ശ്വാസംവിട്ടുകൊണ്ട്് അരക്കെട്ട് മുന്നോട്ട് വളയ്ക്കുക.

3. മുന്നോട്ട് വളഞ്ഞ് കാല്‍വിരലുകളില്‍ തൊടുക.

4. ചൂണ്ടുവിരലും നടുവിരലും കാലിന്റെ പെരുവിരലിന്റെയും രണ്ടാമത്തെ വിരലിന്റെയും ഇടയില്‍ വച്ച് കയ്യുടെ പെരുവിരല്‍കൊണ്ട് കാലിന്റെ പെരുവിരലിനു മുകളില്‍ അമര്‍ത്തണം. കാല്‍വിരലുകളില്‍ പിടിക്കാന്‍ കഴിയാത്തപക്ഷം കാല്‍ കുഴലുകളിലോ കാല്‍ മുട്ടുകളിലോ പിടിച്ചാല്‍ മതി. പാദങ്ങള്‍ ചേര്‍ന്നും കാല്‍മുട്ടുകള്‍ നിവര്‍ന്നും ഇരിക്കണം. പാദങ്ങള്‍ പതിഞ്ഞിരിക്കണം. കാല്‍ വിരലുകള്‍ തലയ്ക്ക് നേരെ തിരിഞ്ഞിരിക്കണം. പിന്നീട് ശ്വസിച്ചുകൊണ്ട് ശരീരം പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരിക.

Keywords: Thiruvananthapuram, news, Kerala, Top-Headlines, Yoga, health, Paschimottanasana for healing and burning of stomach ailments.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia