പുത്തിഗെ: (www.kasargodvartha.com) പുത്തിഗെ ഗ്രാമപഞ്ചായതിലെ എട്ടാം വാർഡിൽപ്പെട്ട മുഗു - മരക്കാട് റോഡ് തകർന്ന് യാത്രക്കാർ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി. മുഗുറോഡിൽ നിന്ന് ബദിയടുക്ക പഞ്ചായതിലെ ബേള - നീർച്ചാൽ റോഡിനെ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് ദിവസേന കടന്ന് പോകുന്നത്.
വിദ്യാർഥികളും രോഗികളും വ്യാപാരികളുമടക്കം നിരവധി പേർ സഞ്ചരിക്കുന്ന റോഡിന്റെ ഇരുവശവും ഓവുചാൽ ഇല്ലാത്തത് കാരണം ഒഴുകി വരുന്ന മഴവെള്ളം റോഡിൽ കെട്ടി നിൽക്കുകയും ജനങ്ങൾക്ക് മുട്ടോളം വെള്ളത്തിലൂടെ കടന്ന് പോകേണ്ട അവസ്ഥയുമാണ് നിലവിലുള്ളത്.
രാത്രിയായാൽ കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും സ്വൈര്യവിഹാരം നടത്തുന്ന പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും, തകർന്ന റോഡ് നന്നാക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഗ്രാമപഞ്ചായത് അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Keywords: News, Kerala, Top-Headlines, Panchayath, Road, Road-damage, Puthige, Passenger, Issue, Students, Panchayat Road in Neglect, Panchayat Road in neglect; Public demand action.
< !- START disable copy paste -->
Post a Comment