തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന് നേരെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് കോണ്‍ഗ്രസ് ചൊവ്വാഴച കരിദിനം ആചരിക്കുകയാണ്. ഇതിനിടയിലാണ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജെനറല്‍ സെക്രടറി കൂടിയായ ബളാല്‍ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം കറുത്ത ഷര്‍ടും കറുത്ത കരമുണ്ടും ധരിച്ചെത്തിയത്.
കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍കാരും പൊലീസും ആരാജകത്വം സൃഷ്ഠിക്കുകയാണെന്നും കോണ്‍ഗ്രസ് - യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുവാനുള്ള വ്യാമോഹം വിലപോവില്ലെന്നും രാജു കട്ടക്കയം പറഞ്ഞു.
ജില്ലയില്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം ഉള്ള പഞ്ചായതാണ് ബളാല്‍. ആകെയുള്ള പതിനാറു വാര്‍ഡില്‍ പതിനാലംഗങ്ങളും യുഡിഎഫ് അംഗങ്ങളാണ്.
വികസനസെമിനാര്‍ നടത്തി
വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത് പതിനാലാം പഞ്ചവത്സരപദ്ധതി ചര്‍ച്ചചെയ്യുന്നതിനായി വികസനസെമിനാര്‍ സംഘടിപ്പിച്ചു. കമ്യുനിറ്റി ഹാളില്‍ നടന്ന സെമിനാര്‍ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത് അംഗം ജോമോന്‍ ജോസ്, ബ്ലോക് പഞ്ചായത് അംഗങ്ങളായ ഷോബി ജോസഫ്, സി രേഖ, പഞ്ചായത് സ്ഥിരം സമിതി അംഗങ്ങളായ അലക്‌സ് നെടിയകാലയില്‍, ടി അബ്ദുള്‍ ഖാദര്‍, പി പത്മാവതി, അംഗങ്ങളായ ജോസഫ് വര്‍കി, ദേവസ്യ തറപ്പേല്‍, പി സി രഘു നാഥന്‍, വിനു, കെ ആര്‍ കെ വിഷ്ണു, സന്ധ്യ ശിവന്‍, മോന്‍സി ജോയ്, ജെസ്സി ചാക്കോ, ശ്രീജ രാമചന്ദ്രന്‍ പഞ്ചായത് സെക്രടറി അനില്‍ കുമാര്‍, ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് വട്ടക്കുന്നേല്‍, ടി പി തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: News, Kerala, Kasaragod, Top-Headlines, Vellarikundu, Panchayath, Seminar, Protest, Congress, Government, Police, Pinarayi-Vijayan, Development Seminar, Panchayat president went to development seminar wearing black dress.
< !- START disable copy paste -->