സുഹൃദ് സംഗമങ്ങളും പ്രവർത്തക കൺവെൻഷനുകളുമാണ് എല്ലാ ജില്ലകളിലും പാർടി അധ്യക്ഷൻ്റെ നേതൃത്വത്തിൽ നടക്കുക. കേരളത്തിന്റെ മത, സാഹോദര്യ പൈതൃകം സംരക്ഷിക്കുക, പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലീഗ് സുഹൃദ് സംഗമങ്ങൾ നടത്തുന്നത്.
മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി പാർടി അധ്യക്ഷൻ തന്നെ ഇത്തരമൊരു പരിപാടിക്ക് നേതൃത്വം വഹിക്കുന്നുവെന്നത് എടുത്ത് പറയേണ്ടതാണ്. പാർടി ജനറൽ സെക്രടറിയാണ് മുൻ കാലങ്ങളിൽ ലീഗിൻ്റെ പരിപാടിക്ക് നെടുനായകത്വം വഹിക്കാറുള്ളത്. അതിൽ നിന്നും വലിയ മാറ്റമാണ് ലീഗിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അതാത് ജില്ലകളിലെ ക്ഷണിക്കപ്പെട്ട മത, സാംസ്‌കാരിക നേതാക്കൾ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം പ്രവർത്തക കൺവെൻഷനുകൾ സംഘടിപ്പിക്കും. ഈ മാസം 23 ന് കോഴിക്കോട്ടാണ് പരിപാടിയുടെ സമാപനം. പാർടിയുടെ അടിത്തറ ശക്തമാക്കുകയും മുറിഞ്ഞ കണ്ണികൾ കൂട്ടിയോജിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവും ഈ യാത്രയ്ക്കുണ്ട്. എസ് ഡി പി ഐ പോലുള്ള സംഘടനകളിലേക്ക് അണികൾ കൊഴിഞ്ഞു പോകുന്നത് തടയുകയെന്ന രഹസ്യനീക്കവും ഇതിന് പിന്നിലുണ്ട്.
Keywords: News, Kerala, Kasaragod, Top-Headlines, Shihab Thangal, Muslim-league, Programme, Political Party, Panakkad Sayyid Sadiqali Shihab Thangal, Panakkad Sayyid Sadiqali Shihab Thangal gives new impetus to Muslim League.
< !- START disable copy paste -->