Join Whatsapp Group. Join now!
Aster MIMS 10/10/2023

Study about yoga | നല്ല പിതാവാകാനും തടവുകാരുടെ അക്രമവാസന ഇല്ലാതാക്കാനും യോഗയ്ക്ക് കഴിയുമെന്ന് ഓക്സ്ഫഡ് യൂനിവേഴ്‌സിറ്റി പഠനം

Oxford University says yoga can help end prisoner violence #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com) യോഗ പരിശീലനം ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം നല്ല അച്ഛനാവാനും പുരുഷന്മാരെ സഹായിക്കും. വാഷിങ്ടണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് യോഗാ പരിശീലനത്തിന്റെ ഈ നേട്ടം കണ്ടെത്തിയത്.
                      
News, Kerala, Top-Headlines, Health, Yoga, University, Accused, Oxford University, Oxford University says yoga can help end prisoner violence.

വാഷിങ്ടണിലെ ചെലന്‍ കൗണ്ടി ജയിലിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട 14 തടവുകാരില്‍ യോഗാപരിശീലനം നല്‍കി നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജെന്നിഫര്‍ ക്രോഫോര്‍ഡ് പറഞ്ഞു. തടവുകാര്‍ക്ക് കുട്ടികളുടെ വളര്‍ചയും സ്വഭാവരൂപവത്കരണവും സംബന്ധിച്ച ക്ലാസും യോഗയും പരിശീലിപ്പിച്ചായിരുന്നു പഠനം. ക്ലാസിലും യോഗാ പരിശീലനത്തിലും പങ്കെടുത്ത തടവുകാര്‍ തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാകുലരായി.

ലളിതമായ ആസനമുറകളായിരുന്നു പരിശീലനത്തിന് ഉപയോഗപ്പെടുത്തിയിരുന്നത്. യോഗ ചെയ്യുമ്പോള്‍ ലഭിച്ച ശാരീരിക-മാനസികാരോഗ്യമാണ് തടവുകാരെ ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്ന് ഗവേഷകര്‍ പറഞ്ഞു. യോഗ തടവുകാരുടെ അക്രമവാസന ഇല്ലാതാക്കുമെന്ന് ഓക്സ്ഫഡ് യൂനിവേഴ്‌സിറ്റി പഠനം പറയുന്നു. യോഗാസനം അനുഷ്ഠിക്കുന്നതിലൂടെ തടവുപുള്ളികളെപ്പോലും നന്നാക്കിയെടുക്കാമെന്ന് ഗവേഷണഫലം. ഇൻഗ്ലൻഡിലെ ഓക്സ്ഫഡ് സര്‍വകലാശാലയാണ് പുതിയ ഫലം പുറത്തുവിട്ടത്.

ജയിലില്‍ കിടക്കുന്നതുകൊണ്ടുള്ള അതിയായ ആകാംക്ഷയും നിരാശയും മാറ്റാം. വരുംവരായ്കകള്‍നോക്കാതെ എടുത്തുചാടിയുള്ള പ്രവര്‍ത്തനം, ശരിയായ കാഴ്ചപ്പാടില്ലായ്മ എന്നിവയൊക്കെ നിയന്ത്രിക്കാനാവുമെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഇൻഗ്ലൻഡിലെ 100 ജയിലുകളിലാണ് ഗവേഷണത്തിന്റെഭാഗമായി പരീക്ഷണം നടത്തിയത്. ആഴ്ചയിലൊരിക്കല്‍ ഓരോയിടത്തും പകുതിയോളം തടവുകാരെ യോഗാസനം ചെയ്യിച്ചു. പത്താഴ്ച ഇത് തുടര്‍ന്നു. തടവുകാരിലുണ്ടായ മാറ്റം ഗവേഷകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇതിനുശേഷം എല്ലാവരും ഉത്സാഹത്തോടെ ജോലിചെയ്തു തുടങ്ങി.

ജയിലുകളില്‍ നിരന്തരപ്രശ്നക്കാരായിരുന്ന രണ്ടു സ്ത്രീകളും 43 പുരുഷന്‍മാരും സമാധാനത്തോടെ കഴിയുന്നവരായി. നേരിട്ടുള്ള ചെറിയ ചോദ്യങ്ങളിലൂടെയും കമ്പ്യൂട്ടറുപയോഗിച്ചുള്ള പഠനത്തിലൂടെയുമാണ് യോഗയുടെ ശാസ്ത്രീയഫലം റെകോഡ് ചെയ്തത്. പരിശീലനം കിട്ടാത്തവരെ അപേക്ഷിച്ച് വലിയ മാറ്റങ്ങളാണ് യോഗാസനം ശീലിച്ച തടവുകാരിലുണ്ടായത്. ചുറ്റുപാടുകളെപ്പറ്റിയുള്ള ഇവരുടെ ധാരണമാറിയതിനൊപ്പം ചിന്തയില്‍പ്പോലും ശ്രദ്ധേയമായ മാറ്റമാണുണ്ടായതെന്ന് പഠനം വെളിപ്പെടുത്തുന്നു.

കടപ്പാട്: വികാസ് പീഡിയ

Keywords: News, Kerala, Top-Headlines, Health, Yoga, University, Accused, Oxford University, Oxford University says yoga can help end prisoner violence.
< !- START disable copy paste -->

Post a Comment