city-gold-ad-for-blogger

Oommen Chandy to visit Kasaragod | ഉമ്മൻ ചാണ്ടി ബുധനാഴ്ച കാസർകോട്ട്; സി ടി അഹ്‌മദ്‌ അലിയെ ആദരിക്കും; തിരക്കിട്ട പരിപാടികൾ

കാസർകോട്: (www.kasargodvartha.com) മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബുധനാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. രാവിലെ 10ന് യു ഡി എഫ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് മുനിസിപൽ കോൺഫറൻസ് ഹോളിൽ നടക്കുന്ന ചടങ്ങിൽ മുൻ തദ്ദേശ സ്വയംഭരണ മന്ത്രിയും യു ഡി എഫ് ജില്ലാ ചെയർമാനുമായ സി ടി അഹ്‌മദ്‌ അലിയെ ആദരിക്കും.

  
Oommen Chandy to visit Kasaragod | ഉമ്മൻ ചാണ്ടി ബുധനാഴ്ച കാസർകോട്ട്; സി ടി അഹ്‌മദ്‌ അലിയെ ആദരിക്കും; തിരക്കിട്ട പരിപാടികൾ



11.30 ന് കരിച്ചേരി നാരായണൻ മാസ്റ്റർ സ്മാരക ഹോൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്ന് മണിക്ക് ഡിസിസിയുടെ നേതൃത്യത്തിൽ വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷക പ്രതിഷേധ സംഗമം ഉദ്ഘാടനം നിർവഹിക്കും.

വൈകീട്ട് അഞ്ചുമണിക്ക് കിനാനൂർ ബൂത് കോൺഗ്രസ് കമിറ്റി നിർമ്മിച്ച വീടിൻ്റെ താക്കോൽദാനവും നിർവഹിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ അറിയിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, Oommen Chandy, C.T Ahmmed Ali, Inauguration, UDF, Committee, Minister, DCC,  Oommen Chandy to visit Kasargod on Wednesday. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia