കഴിഞ്ഞ ദിവസം പനിക്ക് ചികിത്സ തേടിയെത്തിയ കുട്ടിക്കും ആദ്യം ചികിത്സാസൗകര്യം ലഭിച്ചില്ലെന്ന ആരോപണം ഉയർന്നു. ബഹളം വെച്ചതിനെ തുടർന്ന് ഇന്ന് ചികിത്സിക്കാമെന്നും ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാവില്ലെന്നുമാണ് അധികൃതർ പറഞ്ഞതെന്ന് രക്ഷിതാവ് കാസർകോട് വാർത്തയോട് പരാതിപ്പെട്ടു. മഴക്കാലമായതോടെ വിവിധ തരം പനികൾ അടക്കം വ്യാപിച്ചതോടെ നിരവധി പേർ രാത്രികാലങ്ങളിലും ആശുപത്രിയിൽ എത്തുന്നുണ്ട്. എന്നാൽ ഇവർക്ക് മതിയായ ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.
രാത്രി പുലരുവോളം വാഹനങ്ങൾ തുടർചയായി കടന്നുപോകുന്നതും ജില്ലാ ആസ്ഥാനത്തെ സുപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുമായ ആശുപത്രിയിലാണ് രോഗികൾ വലയുന്നത്. ഇതുമൂലം പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു. അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടലുണ്ടാവണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Keywords: Kasaragod, Kerala, News, Top-Headlines, Doctors, General-hospital, Case, Treatment, Health-Department, Health, Only one doctor on duty at night at Kasargod General Hospital.