Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങി; അന്തർസംസ്ഥാന കവർചകളടക്കം നിരവധി കേസുകളിൽ പ്രതി

Notorious thief arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പയ്യന്നൂർ: (www.kasargodvartha.com) അന്തർസംസ്ഥാന കവർചകളടക്കം നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവിനെ പയ്യന്നൂർ പൊലീസ് കുടുക്കി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ നൂർ മുഹമ്മദിനെ (40) യാണ് പയ്യന്നൂർ എസ്ഐ പി വിജഷ്, സിവിൽ പൊലീസ് ഓഫീസർ ഉമേശൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
                
News, Kerala,Kasaragod, Payyannur, Arrest, Theft, Thief, Top-Headlines, Robbery-case, Police, Notorious thief arrested.

2011 ഏപ്രിൽ മാസം കുഞ്ഞിമംഗലം ആണ്ടാംകൊലിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക് മോഷണ കേസിൽ ഒളിവിൽ കഴിയുന്നതിനിടെ ഇയാളെ പയ്യന്നൂർ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അന്നത്തെ കണ്ണൂർ സിറ്റി സിഐയായിരുന്ന അശ്റഫ് മറ്റൊരു കവർച കേസിൽ പിടികൂടിയപ്പോഴാണ് കുഞ്ഞിമംഗലത്തു നിന്നും കവർച നടത്തിയത് തെളിഞ്ഞത്.

ഇയാൾക്ക് കാഞ്ഞങ്ങാട്, ബേക്കൽ, ചക്കരക്കൽ എന്നീ സ്റ്റേഷനുകളിലും കർണാടകയിൽ മൂന്നോളം കേസുകളുമുണ്ട്. നാളുകളായി സ്ഥലത്തില്ലാതിരുന്ന നൂർ പടന്നയിൽ എത്തിയതായി രഹസ്യ വിവരം ലഭിച്ച പൊലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് പട്രോളിംഗിനിടെ പയ്യന്നൂരിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Keywords: News, Kerala,Kasaragod, Payyannur, Arrest, Theft, Thief, Top-Headlines, Robbery-case, Police, Notorious thief arrested.
< !- START disable copy paste -->

Post a Comment