മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ ആംബുലന്‍സ് സേവനങ്ങള്‍ ഇനി വിരല്‍തുമ്പില്‍. അടിയന്തര സാഹചര്യങ്ങളെ കുറിച്ച് പെട്ടെന്ന് റിപോര്‍ട് ചെയ്യാന്‍ സഹായിക്കുന്ന 'നിദ' ഇലക്ട്രോണിക് ആപ്ലികേഷന്‍ ആരംഭിച്ച് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം. ഇതോടെ അപകടം, പരിക്ക്, തീപിടിത്തം, മുങ്ങിമരണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ ആപിലൂടെ റിപോര്‍ട് ചെയ്യാന്‍ കഴിയും.
ഭിന്നശേഷിക്കാരെയാണ് ഈ ഫീചറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഏറ്റവും അടുത്തുള്ള സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് കേന്ദ്രം, സമീപത്തുള്ള ആരോഗ്യ സ്ഥാപനം എന്നിവ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് മാപും ആപ്ലികേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Keywords: News, Oman, Gulf, World, Top-Headlines, Ambulance, Application, ‘Nida’ app launched for citizens and residents to report emergencies.
Post a Comment