കൊച്ചി: (www.kasargodvartha.com) ആശിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. വൈക്കം മുഹമ്മദ് ബശീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' എന്ന വിഖ്യാത സൃഷ്ടിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബശീറായാണ് ടോവിനോ എത്തുന്നത്.
റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ പി, പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1964ല്‍ വൈക്കം മുഹമ്മദ് ബശീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്ററുടെ സംവിധാനത്തില്‍ മധു, പ്രേംനസീര്‍, വിജയ നിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ 'ഭാര്‍ഗ്ഗവീനിലയ'ത്തിന്റെ പുനഃരാവിഷ്‌കാരമാണ് 'നീലവെളിച്ചം'.
പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്റെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, New Movie Neelavelicham First Look Poster Out.