2021 ഒക്ടോബറോട് കൂടി പണി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച് നടത്തിയ നിര്‍മാണ പ്രവര്‍ത്തനം കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് നീണ്ടുപോവുകയും 2022 മാര്‍ച് മാസത്തോടു കൂടി പൂര്‍ത്തീകരിക്കുകയും ചെയ്തു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പെടുത്തി 2,13,75,800 രൂപ വകയിരുത്തിയ ട്രഷറിയുടെ നിര്‍മ്മാണ ചുമതല ഇൻകെൽ ലിമിറ്റഡിനായിരുന്നു. രണ്ട് നിലകളിലായി പണിത കെട്ടിടത്തില്‍ ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രയോജന പ്രദമായി കൗണ്ടറുകളും റെകോര്‍ഡ് റൂം, മീറ്റിംഗ് ഹോൾ എന്നിവയുമുണ്ട്.
ഉദ്‌ഘാടന ചടങ്ങിൽ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥി ആയിരിക്കും. വാർത്താസമ്മേളനത്തിൽ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ശാനവാസ് പാദൂര്‍, കെ ജനാര്‍ധനന്‍, കെ കുഞ്ഞമ്പു നായര്‍, എൻ ഗോപിനാഥന്‍, ഒ ടി ഗഫൂര്‍, എ വി ഹേമന്ത്, കെ വി ഷാജു എന്നിവർ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, Top-Headlines, Building, Inauguration, Video, Minister, Press meet, Conference, Office-Building, N.A.Nellikunnu, New building for Kasargod sub-treasury; Inauguration on Monday.
< !- START disable copy paste -->