Join Whatsapp Group. Join now!
Aster MIMS 10/10/2023

Corruption Case | അഴിമതിക്കേസ്; സഊദിയില്‍ ന്യായാധിപന്മാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് തടവും കനത്ത പിഴയും ശിക്ഷ

Nazaha announces jail term, fines in number of corruption cases, includes judges #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

റിയാദ്: (www.kasargodvartha.com) സഊദിയില്‍ ന്യായാധിപന്മാര്‍ (Judges) ഉള്‍പെടെ നിരവധി പേര്‍ക്ക് അഴിമതിക്കേസില്‍ തടവും കനത്ത പിഴയും ശിക്ഷ വിധിച്ച് അഴിമതി വിരുദ്ധ അതോറിറ്റി. സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ മുന്‍ ഷൂറ കൗണ്‍സില്‍ അംഗം കൂടിയായ ന്യായാധിപന് (Judge) ഏഴര വര്‍ഷം തടവും 500,000 റിയാല്‍ പിഴയും ആറ് സഊദി പൗരന്മാര്‍ക്ക് രണ്ടരവര്‍ഷം തടവും 1,00000 റിയാല്‍ പിഴയും വിധിച്ചു.

മുന്‍ അംബാസഡര്‍ക്ക് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി സ്ഥാനം ദുരുപയോഗം ചെയ്തതിനും പൊതുപണം ധൂര്‍ത്തടിച്ചതിനും അഞ്ച് വര്‍ഷം തടവും മുന്‍ പ്രോസിക്യൂടര്‍ക്ക് കൈക്കൂലിക്കേസില്‍ രണ്ട് വര്‍ഷം തടവും 50,000 റിയാല്‍ പിഴയും വിധിച്ചു. വ്യാജരേഖ ചമച്ച് തവക്കല്‍ന സ്റ്റാറ്റസ് നിയമവിരുദ്ധമായി ഇമ്യൂണ്‍ സ്റ്റാറ്റസ് ആക്കി പരിഷ്‌കരിച്ചതിന് 24 പൗരന്മാര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും 10,000 റിയാല്‍ മുതല്‍ 20,000 റിയാല്‍ വരെപിഴയും വിധിച്ചു.

Riyadh, News, Gulf, World, Top-Headlines, Fine, Jail, Crime, Corruption, Nazaha announces jail term, fines in number of corruption cases, includes judges.

ഒരു പ്രദേശത്തെ എക്‌സിക്യൂഷന്‍ കോടതിയുടെ തലവന്‍ കൂടിയായ ഒരു ന്യായാധിപന് വ്യക്തിപരമായ നേട്ടത്തിന് വേണ്ടി സ്ഥാനം ദുരുപയോഗം ചെയ്തതിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ജനറല്‍ കോടതിയിലെ മുന്‍ ന്യായാധിപന് നാലര വര്‍ഷം തടവും 110,000 റിയാല്‍ പിഴയും വിധിച്ചു.

Keywords: Riyadh, News, Gulf, World, Top-Headlines, Fine, Jail, Crime, Corruption, Nazaha announces jail term, fines in number of corruption cases, includes judges.

Post a Comment