city-gold-ad-for-blogger

My Care targets | 25 കോടി രൂപയുടെ ബിസിനസ് ലക്ഷ്യവുമായി മൈ കെയർ; ഉത്പന്നങ്ങൾ സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ ലോഞ്ച് ചെയ്തു

കാസർകോട്: (www.kasargodvartha.com) 25 കോടി രൂപയുടെ ബിസിനസ് ലക്ഷ്യവുമായി മൈ കെയർ (My Care) കംപനി. സംസ്ഥാന സര്‍കാരിന്റെ പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ, മാവേലി സ്റ്റോറുകളിലേക്ക് കേന്ദ്ര സർകാരിന്റെ 'സ്വച്ഛ്‌ ഭാരത് കിരണ്‍' അംഗം കൂടിയായ മൈകാര്‍, മൈകെയര്‍ ഉത്പന്നങ്ങളുടെ ആദ്യ വിതരണത്തിന് കാസര്‍കോട് ജില്ലയില്‍ നിന്നും തുടക്കം കുറിച്ചു. എംസീസ് അസോസിയേറ്റ് നിര്‍മാണ കംപനിയുമായുള്ള വിതരണ ഉടമ്പടി പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ കേരളത്തിലെ മൂന്നായിരത്തോളം വരുന്ന സപ്ലൈകോ, മാവേലി സ്റ്റോറുകളിലേക്ക് വിതരണം നടത്താനാവുമെന്ന് കംപനി അവകാശപ്പെട്ടു.
   
My Care targets | 25 കോടി രൂപയുടെ ബിസിനസ് ലക്ഷ്യവുമായി മൈ കെയർ; ഉത്പന്നങ്ങൾ സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ ലോഞ്ച് ചെയ്തു

ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ സബ്‌സിഡി നല്‍കി കുറഞ്ഞ വിലയില്‍ ഒരു വര്‍ഷത്തില്‍ 25 കോടി രൂപയുടെ ബിസിനസ് നടത്താനാണ് എംസീസ് ലക്ഷ്യം വെക്കുന്നത്. 14 ജില്ലകളിലും പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ പൊലീസ് സ്റ്റോറില്‍ അഞ്ച് വര്‍ഷത്തോളമായി മികച്ച നിലയിൽ മൈ കെയർ ഉത്പന്നങ്ങളുടെ വ്യാപാരം നടത്തിവരുന്നു. കൂടാതെ നിരവധി അര്‍ധ സര്‍കാര്‍ സ്ഥാപനങ്ങളിലും കരാര്‍ ഒപ്പ് വെച്ചിട്ടുണ്ട്. എംസീസ് അസോസിയേറ്റ് കംപനിയുടെ മൈ കെയര്‍ എന്ന പാര്‍ശ്വഫലമില്ലാത്ത കൊതുക് നിര്‍വീകരണ അഗര്‍ബതി, കാര്‍ ഷാംപൂ, ടിഷ്യൂ എന്നിവ ഏറെ പ്രശസ്തമാണ്.

കോളിയടുക്കം പെരുമ്പള കോ-ഓപറേറ്റീവ് ബാങ്ക് ഹോളില്‍ നടന്ന ആദ്യ വിൽപനയുടെ ഉദ്ഘാടനം അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ, മാവേലി സ്റ്റോര്‍ മാനജര്‍ ഷീബയ്ക്ക് അപ്രൂവല്‍ കോപി നല്‍കി ലോഞ്ചിംഗ് നിര്‍വഹിച്ചു. നിര്‍ധനരായ വിദ്യാർഥികൾക്കുള്ള സ്‌കൂള്‍ ബാഗ് വിതരണവും നടത്തി. നിര്‍ധനരായ രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ജീവകാരുണ്യ പ്രവര്‍ത്തകന്‍ പി കെ ബശീര്‍ പാലക്കുന്ന് നിര്‍വഹിച്ചു. കംപനിയുടെ ഏറ്റവും നല്ല ജീവനക്കാരനുള്ള 'ബെസ്റ്റ് എംപ്ലോയി അവാര്‍ഡ്' പ്രശോഭ് മുല്ലച്ചേരിക്ക് സി എച് കുഞ്ഞമ്പുവും, സര്‍ടിഫികറ്റ് എം എ യൂസഫും നല്‍കി.
  
My Care targets | 25 കോടി രൂപയുടെ ബിസിനസ് ലക്ഷ്യവുമായി മൈ കെയർ; ഉത്പന്നങ്ങൾ സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ ലോഞ്ച് ചെയ്തു



കെഎസ്എസ്എ ജില്ലാ പ്രസിഡണ്ട് എസ് സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് സുഫൈജ അബൂബകര്‍, ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാന്‍ ശംസുദ്ദീൻ, മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സിപിഎം നേതാവ് ടി നാരായണന്‍, കെ കൃഷ്ണന്‍, വ്യാപാരി നേതാവ് മാഹിന്‍ കോളിക്കര, ഗണേഷ് അരമങ്ങാനം സംസാരിച്ചു. ജാബിര്‍ സുല്‍ത്വാന്‍ സ്വാഗതവും, സാജിദ് പി കെ നന്ദിയും പറഞ്ഞു.
  
Keywords:  Kasaragod, Kerala, News, Top-Headlines, MLA, Koliyadukkam, Inauguration, Perumbala, Certificates, President, Police, My Care targets business of Rs 25 crore. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia