Join Whatsapp Group. Join now!
Aster mims 04/11/2022

Contractor arrested | സ്ഥലത്തിന്റെ വ്യാജ രേഖകൾ സമർപിച്ച് ബാങ്കിൽ നിന്ന് 4.17 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ കരാറുകാരൻ അറസ്റ്റിൽ

Money and documents fraud case; Contractor arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) സ്ഥലത്തിന്റെ വ്യാജ രേഖകൾ സമർപിച്ച് ബാങ്കിൽ നിന്ന് 4.17 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ കരാറുകാരൻ അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം ഡി മഹ്ഫൂസ് (30) ആണ് അറസ്റ്റിലായത്. സിനിമാ നിർമാതാവ് കൂടിയാണ് ഇയാൾ. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'സായാഹ്‌ന വാർത്തകൾ' എന്ന മലയാള സിനിമയുടെ റിലീസ് ഉടൻ നടക്കാനിരിക്കെയാണ് അതിന്റെ നിർമാതാവായ മഹ്ഫൂസ് അറസ്റ്റിലായിരിക്കുന്നത്.
               
Money and documents fraud case; Contractor arrested, Kerala, Kasaragod, News, Top-Headlines, Arrested, Bank, Vidya Nagar, Case, Cash, Crime branch.

2019ൽ സൗത് ഇൻഡ്യൻ ബാങ്ക് ചെർക്കള ശാഖയിൽ, കള്ളാർ വിലേജിലെ സ്ഥലത്തിന്റെ ആധാരം, സ്കെച്, ലൊകേഷൻ അടക്കമുള്ള വ്യാജമായി നിർമിച്ച രേഖകൾ സമർപിച്ച് മഹ്ഫൂസ് വായ്പയെടുക്കുകയും തിരിച്ചടച്ചില്ലെന്നുമാണ് പരാതി.

ബാങ്ക് മാനജർ സജീഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം വിദ്യാനഗർ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അന്നത്തെ ബാങ്ക് മാനജരെ ഉൾപെടെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ് കുമാർ, എസ്ഐ ലക്ഷ്മിനാരായണൻ, എഎസ്ഐ സുരേഷ്, സിപിഒ ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് മഹ്ഫൂസിനെ അറസ്റ്റ് ചെയ്തത്.

Keywords:  Money and documents fraud case; Contractor arrested, Kerala, Kasaragod, News, Top-Headlines, Arrested, Bank, Vidya Nagar, Case, Cash, Crime branch, Police station.
< !- START disable copy paste -->

Post a Comment