മൂന്ന് മക്കളുള്ള യുവതി ഇളയ മകനേയും കൂട്ടി ചെറുവത്തൂര്‍ ടൗണിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട് വിട്ടത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചന്തേര പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് നിലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെപ്രവാസിക്കൊപ്പം പോയതായി സൂചന ലഭിച്ചത്. ഇതിനിടയില്‍ പ്രവാസിയുടെ ഭാര്യയും, ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
കോയമ്പത്തൂരിലെ ഫ്‌ലാറ്റില്‍ നിന്ന് യുവതിയേയും കുഞ്ഞിനേയും വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിച്ചു. മൊഴിയെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കും. യുവതിയെ ഒപ്പം കൂട്ടില്ലെന്നും കുട്ടിയെ വിട്ടുകിട്ടണമെന്നുമാണ് യുവതിയുടെ ഭര്‍ത്താവിന്റെ ആവശ്യം. പ്രവാസിയും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നെന്നാണ് പറയുന്നത്.
Keywords: News, Kerala, Kasaragod, Top-Headlines, Missing, Woman, Investigation, Police, Coimbatore, Cheruvathur, Complaint, Missing woman found.
< !- START disable copy paste -->