Join Whatsapp Group. Join now!
Aster MIMS 10/10/2023

Inauguration of Electric Offices | കാസര്‍കോട് വൈദ്യുതി ഭവനും മുള്ളേരിയ ഇലക്ട്രികല്‍ സെക്ഷന്‍ ഓഫീസും വെള്ളിയാഴ്ച മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും; പൂവണിയുന്നത് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍

Minister K Krishnankutty will inaugurate Kasargod Electricity Bhavan and Mulleriya Electrical Section Offi, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് വൈദ്യുതി ഭവനും മുള്ളേരിയ ഇലക്ട്രികല്‍ സെക്ഷന്‍ ഓഫീസും വെള്ളിയാഴ്ച രാവിലെ 10.30ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് വൈദ്യുതി ഭവന്‍ എന്ന സ്വപ്‌നം പൂവണിയുന്നത്. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ഉത്തര മലബാര്‍ മേഖല വിതരണ ശൃംഖലയില്‍ ഉള്‍പെടുന്ന കാസര്‍കോട് വൈദ്യുതി ഭവന്‍ കെട്ടിടത്തിന് മൂന്നു നിലകളിലായി 16500 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ഉയര്‍ന്ന വാടക നല്‍കി ഇപ്പോള്‍ പുലിക്കുന്നിലെ സ്വകാര്യ കെട്ടിടത്തിലാണ് ഇലക്ട്രികല്‍ സര്‍കിള്‍ കാസര്‍കോട്, ഇലക്ട്രികല്‍ ഡിവിഷന്‍ ഓഫീസ്, റീജ്യനല്‍ ഓഡിറ്റ് ഓഫീസ്, എപിടിഎസ് യൂനിറ്റ് എന്നിവയും പ്രവര്‍ത്തിക്കുന്നത്.
                                       
News, Kerala, Top-Headlines, Kasaragod, Minister, Electricity, Mulleria, Inauguration, Press meet, Video, Conference, N.A.Nellikunnu, Minister K Krishnankutty, Kasargod Electricity Bhavan, Mulleriya Electrical Section Office, Minister K Krishnankutty will inaugurate Kasargod Electricity Bhavan and Mulleriya Electrical Section Office on Friday.

പ്രൊജക്ട് മാനജ്‌മെന്റ് യൂനിറ്റ് കൂടാതെ ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ ഓഫീസ് എന്നിവയും ലിഫ്റ്റ് സൗകര്യത്തോടെ പണിതീര്‍ത്ത ഈ കെട്ടിടത്തിലേയ്ക്ക് മാറുമെന്നും അധികൃതര്‍ പറഞ്ഞു. 2019 ല്‍ 4.50 കോടിയുടെ പുതുക്കിയ ഭരണാമനുമതി ലഭിക്കുകയും 2020 സെപ്റ്റംബറിൽ പണിയാരംഭിച്ച് 4.10 കോടി രൂപയില്‍ 2022 മെയ് 31 ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത് 2017 മാര്‍ചില്‍ അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ആയിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ കോഴികോട് സിവില്‍ കണ്‍സ്ട്രക്ഷന്‍ നോര്‍ത് ചീഫ് എൻജിനീയറുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പഴശ്ശിസാഗര്‍ ജലവൈദ്യുത പദ്ധതി പ്രൊജക്ട് മാനജറുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണ് നടത്തിയത്.

വൈദ്യുതി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതും ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കുന്നതും ഇലക്ട്രികല്‍ സെക്ഷന്‍ ഓഫീസുകളാണ്. വൈദ്യുതി ബോര്‍ഡിന്റെ ഉത്തര മലബാര്‍ മേഖല വിതരണ ശൃംഖലയില്‍ ഉള്‍പെടുന്ന കാസര്‍കോട് ഇലക്ട്രികല്‍ സര്‍കിള്‍, ഇലക്ട്രികല്‍ ഡിവിഷന്‍ ഓഫീസ്, എന്നീ ഓഫീസുകളുടെ പരിധിയില്‍ വരുന്ന മുള്ളേരിയ ഇലക്ട്രികല്‍ സെക്ഷന്‍ ഓഫീസ് കെട്ടിട നിര്‍മാണത്തിനായി 65.5 ലക്ഷം രൂപയ്ക്ക് 2020ല്‍ ഭരണാനുമതി നല്‍കിയിരുന്നു. 64 ലക്ഷം രൂപ സാങ്കേതികാനുമതി നല്‍കിയതില്‍ 54 ലക്ഷം രൂപയ്ക്ക് സമയബന്ധിതമായി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി. രണ്ട് വര്‍ഷത്തിനകമാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. < !- START disable copy paste -->

കാറഡുക്ക പഞ്ചായതിലെ മുള്ളേരിയ ടൗണില്‍ നിന്നും 200 മീറ്ററിനുള്ളില്‍ കെഎസ്ഇബി പ്രസരണ വിഭാഗത്തിന് കീഴിലുള്ള 110 കെവി സബ്‌സ്റ്റേഷന്‍, മുള്ളേരിയയുടെ യാര്‍ഡിനോട് ചേര്‍ന്ന 27 സെന്റ് സ്ഥലത്ത് 2250 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് മുള്ളേരിയ ഇലക്ട്രികല്‍ സെക്ഷന്‍ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ വാടക കെട്ടിടത്തിലാണ് ഈ ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്.



കെഎസ്ഇബിയുടെ സെക്ഷന്‍ ഓഫീസുകള്‍ സര്‍കാര്‍ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പുതിയ ഓഫീസ് നിര്‍മിച്ച് മാറാനുള്ള നടപടികളാണ് തുടര്‍ന്നുവരുന്നതെന്നും അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ഡെപ്യൂടി ചീഫ് എൻജിനീയര്‍ ഹൈദരലി ടിപി, എക്‌സിക്യുടീവ് എൻജിനീയര്‍ കരുണാകരന്‍ കെടി, അസി. എക്‌സിക്യുടീവ് എൻജിനീയര്‍ നന്ദകുമാര്‍ പിപി, അസി. എക്‌സിക്യുടീവ് എൻജിനീയര്‍ മധുസൂദനന്‍ പിവി, സീനിയര്‍ സൂപ്രണ്ട് അശേകന്‍ കെപി, സബ് എൻജിനീയര്‍ ജലാലുദീന്‍ കെഎം എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Top-Headlines, Kasaragod, Minister, Electricity, Mulleria, Inauguration, Press meet, Video, Conference, N.A.Nellikunnu, Minister K Krishnankutty, Kasargod Electricity Bhavan, Mulleriya Electrical Section Office, Minister K Krishnankutty will inaugurate Kasargod Electricity Bhavan and Mulleriya Electrical Section Office on Friday.
< !- START disable copy paste -->

Post a Comment