അമ്പലപ്പുഴ: (www.kasargodvartha.com) ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ച് വാഹനത്തിലുണ്ടായിരുന്ന ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷിന്‍ എന്നിവ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടുപകരണങ്ങളുമായി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിയില്‍ തൂക്കുകുളം ഭാഗത്ത് വെച്ചാണ് തീ പിടിച്ചത്. ഇതുകണ്ട് പ്രദേശവാസികള്‍ ബഹളം ഉണ്ടാക്കിയെങ്കിലും ഡ്രൈവര്‍ ശ്രദ്ധിക്കാതെ മുന്നോട്ടു പോയി.
തുടര്‍ന്ന് പറവൂര്‍ ജന്‍ക്ഷന് വടക്കുഭാഗത്തുവച്ച് പ്രദേശവാസികള്‍ മിനിലോറി തടഞ്ഞ് വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. പിന്നീട് റോഡരികിലേക്ക് ലോറി ഒതുക്കി ഡ്രൈവര്‍ മാറിയതിനാല്‍ ആളപായമുണ്ടായില്ല. വിവരമറിഞ്ഞ് ആലപ്പുഴയില്‍ നിന്ന് രണ്ട് യൂനിറ്റ് അഗ്‌നി രക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Keywords: Mini lorry catches fire while running, News, Alappuzha, Fire, Natives, Fire force, Vehicle, Top-Headlines, Kerala.