city-gold-ad-for-blogger

Cricket League | മര്‍ചന്‍റ്സ് യൂത് ക്രികറ്റ് ലീഗ് ജൂണ്‍ 5ന്; കിരീടത്തിനായി 10 ടീമുകൾ ഏറ്റുമുട്ടും

കാസർകോട്: (www.kasargodvartha.com) മര്‍ചന്‍റ്സ് യൂത് വിംഗ് സംഘടിപ്പിക്കുന്ന ഇന്‍ഡോര്‍ ഓവര്‍ ആം ക്രികറ്റ് ലീഗ് ജൂണ്‍ അഞ്ചിന് ഹില്‍ടോപ് അരീന നായന്മാർമൂലയില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐവ സില്‍ക്സ്, സിറ്റി ഗോള്‍ഡ്, ഔട് ഫിറ്റ്, ഇസ്കോ മോള്‍, മറിയാസ്, നികോടിന്‍, ഓറൻജ്, ദേര സിറ്റി, അപ്സര ടൈഗര്‍ ഗാര്‍ഡന്‍, സല്‍മാന്‍ ടൈല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍, വ്യാപാര കൂട്ടായ്മകള്‍ ക്രികറ്റ് ലീഗിലെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കി. വിവിധ ടീമുകള്‍ക്ക് വേണ്ടി ആഭ്യന്തര കളിക്കാര്‍ക്കൊപ്പം കേരളത്തിലേയും കര്‍ണാടകയിലേയും പ്രശസ്ത താരങ്ങളും അണിനിരക്കും. രണ്ട് ഗ്രൂപുകളായി ക്രമീകരിച്ചിരിക്കുന്ന ലീഗ് ഘട്ട മത്സരങ്ങള്‍ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.
                         
Cricket League | മര്‍ചന്‍റ്സ് യൂത് ക്രികറ്റ് ലീഗ് ജൂണ്‍ 5ന്; കിരീടത്തിനായി 10 ടീമുകൾ ഏറ്റുമുട്ടും

വൈകീട്ട് ഏഴ് മണിക്ക് കാസർകോട് മര്‍ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി എ ഇല്യാസ് ഉദ്‌ഘാടനം ചെയ്യും. ഉദ്ഘാടന വേളയില്‍ നടക്കുന്ന സെലിബ്രിറ്റി മാചില്‍ കാസർകോട് ജില്ലാ പൊലീസ് ടീമും പ്രസ് ക്ലബ് ടീമും മത്സരിക്കും. രാത്രി 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് അഹ്‌മദ്‌ ശരീഫ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി യഹ്‌യ തളങ്കര മുഖ്യാതിഥിയായിരിക്കും. വ്യാപാര, വ്യവസായ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.



വാർത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് നിസാര്‍ സിറ്റി കൂള്‍, കാസർകോട് മര്‍ചന്‍റ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റും യൂത് വിംഗ് രക്ഷാധികാരിയുമായ മുനീര്‍ അട്കത്ബയല്‍, ജനറല്‍ സെക്രടറി വേണു ഗോപാല്‍, ട്രഷറര്‍ മുഹമ്മദ് ശമീം, പ്രോഗ്രാം കണ്‍വീനര്‍മാരായ ഹാരീസ് സെനോറ, സമീര്‍ ഔട് ഫിറ്റ്, നൗഫല്‍ റിയല്‍, ഫൈറൂസ് മുബാറക് എന്നിവര്‍ സംബന്ധിച്ചു. ജേഴ്സി പ്രകാശനം പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിമിന് നൽകി ഫൈറൂസ് മുബാറക് നിർവഹിച്ചു. സാപി (Zapi) യാണ് ജേഴ്‌സി സ്പോൺസർ ചെയ്തിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Sports, Cricket, Cricket Tournament, Merchant, Video, Merchants Youth Cricket League, Merchants Youth Cricket League on June 5.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia