city-gold-ad-for-blogger

Masks mandatory | സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; ലംഘിച്ചാൽ പിഴ; പൊലീസിന് നിർദേശം നൽകി

തിരുവനന്തപുരം: (www.kasargodvartha.com) കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി. പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് സർകാർ ഉത്തരവില്‍ പറയുന്നു. മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും.
     
Masks mandatory | സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; ലംഘിച്ചാൽ പിഴ; പൊലീസിന് നിർദേശം നൽകി

മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ സാഖറെ നിർദേശം നൽകി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2994 കോവിഡ് കേസുകളാണ് റിപോർട് ചെയ്തത്. 12 മരണങ്ങളും റിപോർട് ചെയ്തു. ഒരാഴ്ചയായി 3000 ഓളം കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് സർകാർ കർശന നടപടികളിലേക്ക് കടന്നത്.
      
Masks mandatory | സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; ലംഘിച്ചാൽ പിഴ; പൊലീസിന് നിർദേശം നൽകി

Keywords: Masks mandatory in Kerala, Kerala, Thiruvananthapuram, News, Top-Headlines, COVID-19, Mask, Report, Government, Case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia