കുവൈത് സിറ്റി: (www.kasargodvartha.com) കുവൈതില്‍ ഉച്ചവിശ്രമ നിയമ ലംഘനത്തെ തുടര്‍ന്ന് 50ലധികം തൊഴിലാളികള്‍ അറസ്റ്റില്‍. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പെടുത്തിയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
കഴിഞ്ഞ ദിവസം മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍ട്രക്ഷന്‍ സൈറ്റുകളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളില്‍ നടപടികള്‍ സ്വീകരിച്ചതായും നിയമം ലംഘിച്ച് ജോലി ചെയ്ത 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അറബ് ടൈംസ് റിപോര്‍ട് ചെയ്തു.
രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നുള്ള നിര്‍ദേശം നല്‍കിയിരുന്നു. മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും അതോറിറ്റിയും മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്. അധികൃതര്‍ പരിശോധന ശക്തമാക്കും.
Keywords: Kuwait City, Kuwait, Gulf, World, Top-Headlines, arrest, Police, ban, Kuwait: 50 workers arrested for violating midday break rule.