Join Whatsapp Group. Join now!
Aster MIMS 10/10/2023

KSU Leader arrested | റോഡ് ഉപരോധ സമരത്തിനിടെ പൊലിസ് വാഹനത്തിന് മുകളില്‍ വലിഞ്ഞു കയറി കൊടി ഉയര്‍ത്തിയെന്ന കേസിൽ കെ എസ് യു നേതാവിനെ പൊലിസ് അറസ്റ്റു ചെയ്തു

KSU Leader arrested for protesting over police jeep, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മട്ടന്നൂര്‍: (www.kasargodvartha.com) വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ യൂത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ദേശീയപാത ഉപരോധത്തിനിടെ പൊലിസ് വാഹനത്തിന്മുകളില്‍ വലിഞ്ഞു കയറി കൊടിയുയര്‍ത്തിയെന്ന കേസിൽ കെ എസ് യു നേതാവിനെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. 
                
News, Kerala, Kannur, Top-Headlines, KSU, Congress, Arrested, Police, Protest, KSU Leader arrested for protesting over police jeep.

കെ എസ് യു മട്ടന്നൂര്‍ ബ്‌ളോക് പ്രസിഡന്റ് ഹരികൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളെ വൈകുന്നേരം മട്ടന്നൂര്‍ സജിത്ത്‌ലാല്‍ അനുസ്മരണപരിപാടിക്കിടെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ നഗരത്തിലെ കാല്‍ടെക്‌സ് ജങ്ഷനില്‍ നടത്തിയ ദേശീയ ഉപരോധസമരത്തിനിടെയാണ് ഹരികൃഷ്ണന്‍ കൊടിയുമായി പൊലിസ് വാഹനത്തിന് മുകളില്‍ കയറിയത്.

റോഡില്‍ കിടന്ന് പ്രതിഷേധിച്ച സമരക്കാരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു നീക്കിയിരുന്നു. സമരത്തെ തുടര്‍ന്ന് തലശേരി - കണ്ണൂര്‍ ദേശീയ പാതയില്‍ മണിക്കൂറുകളോളമാണ് വാഹനഗതാഗതം തടസപ്പെട്ടത്.

Keywords: News, Kerala, Kannur, Top-Headlines, KSU, Congress, Arrested, Police, Protest, KSU Leader arrested for protesting over police jeep.
< !- START disable copy paste -->

Post a Comment