Body Found | ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
നാദാപുരം: (www.kasargodvartha.com) ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മുടവന്തേരിയിലെ താഴെ കണ്ടത്തില്‍ അലിയുടെ മകന്‍ മിസ്ഹബ് (13) ആണ് മരിച്ചത്. നാട്ടുകാരും ജനകീയ ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥിക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. ബോടില്‍ തിരച്ചില്‍ നടത്തിയ സംഘം പെരിങ്ങത്തൂര്‍ പാലത്തിന് സമീപം കാടു മൂടിയ സ്ഥലത്തുനിന്നാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി വടകരയിലെ ആശുപത്രിയിലേക്കു മാറ്റി.
Keywords: Kozhikode, news, Kerala, Top-Headlines, Students, Missing, hospital, Kozhikode: Students dead body found in river.







