Koolimadu Bridge Collapse | കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം: കരാര്‍ കംപനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയെന്ന് റിപോര്‍ട്
Jun 10, 2022, 07:26 IST
കോഴിക്കോട്: (www.kasargodvartha.com) നിര്‍മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ കരാര്‍ കംപനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി റിപോര്‍ടില്‍ ഉണ്ടെന്ന് വിവരം. പൊതുമരാമത്ത് വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട് പരിശോധിച്ച് ഉടന്‍ നടപടിയെടുക്കുമെന്ന് വകുപ്പ് സെക്രടറി അജിത്ത് കുമാര്‍ വ്യക്തമാക്കി.
ബുധനാഴ്ചയാണ് വിജിലന്‍സ് ഡെപ്യൂടി ചീഫ് എന്‍ജിനീയര്‍ സംഭവത്തില്‍ റിപോര്‍ട് സമര്‍പിച്ചത്. മെയ് 16നാണ് മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ തകര്‍ന്ന് വീണത്. പദ്ധതിയുടെ ചുമതലയുള്ള അസി. എക്‌സിക്യൂടീവ് എന്‍ജിനീയറും അസി. എന്‍ജിനീയറും സംഭവ സമയത്തു സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ബീമുകള്‍ സ്ഥാപിക്കുന്നതുള്‍പെടെയുള്ള സുപ്രധാന ജോലികള്‍ നടക്കുമ്പോള്‍ എന്‍ജിനീയര്‍മാരുടെ കലാമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം വയനാട്ടിലായിരുന്നു പദ്ധതിയുടെ ചുമതലയുള്ള അസി. എക്‌സിക്യൂടീവ് എന്‍ജിനീയര്‍. കാഷ്വല്‍ ലീവ് ആയതിനാല്‍ പകരം ചുമതല നല്‍കിയില്ല എന്നാണ് അദ്ദേഹം അന്വേഷണ സംഘത്തിനു നല്‍കിയ വിശദീകരണം. അസി. എന്‍ജിനീയര്‍ മറ്റൊരു നിര്‍മാണ സ്ഥലത്തായിരുന്നു എന്നാണ് വിശദീകരണം.
Keywords: Kozhikode, news, Kerala, Top-Headlines, Bridge, collapse, Report, Koolimadu bridge collapse: Report against contract company and officers.
Keywords: Kozhikode, news, Kerala, Top-Headlines, Bridge, collapse, Report, Koolimadu bridge collapse: Report against contract company and officers.