301 അംഗ കൗൺസിലർമാർ വോട് രേഖപ്പെടുത്തി. രണ്ട് വോട് അസാധുവായി. റിടേണിംഗ് ഓഫീസറായ ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരിയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്. രാവിലെ 11 മണിയോടെ പഴയ ജില്ലാ കൗൺസിൽ ചേർന്ന് റിപോർടും കണക്കും അവതരിപ്പിച്ചു. തുടർന്ന് ചർചയും ചോദ്യോത്തരങ്ങളും നടന്നു. പിന്നാലെ പുതിയ കൗൺസിലിന്റെ ഉദ്ഘാടനവും സത്യപ്രതിജ്ഞയും നടത്തി.
പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പേരുകൾ ഇരു വിഭാഗവും നിർദേശിച്ചു. രണ്ടുപേരും മത്സരത്തിൽ ഉറച്ചുനിന്നതിനെതുടർന്ന് വോടെടുപ്പ് നടത്തുന്നതായി റിടേണിംഗ് ഓഫീസർ പ്രഖ്യാപിക്കുകയും വോടെടുപ്പ് നടപടിയിലേക്ക് കടക്കുകയുമായിരുന്നു. കെ അഹ്‌മദ് ശരീഫ് തുടർചയായി ഏഴാം തവണയാണ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ഏകോപന സമിതി സംസ്ഥാന സെക്രടറി രാജു അപ്സര, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് പെരിങ്ങമല രാമചന്ദ്രൻ, കോട്ടയം ജില്ലാ പ്രസിഡണ്ട് തോമസ് കുട്ടി, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശാജഹാൻ തുടങ്ങിയ നേതാക്കൾ തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ എത്തിയിരുന്നു. പെരിങ്ങമല രാമചന്ദ്രനും രാജു അപ്സരയും അടുത്ത മാസം നടക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് സൂചന. പിഎ ജോസഫ്, വിക്രംപൈ, ജോസ് തയ്യിൽ തുടങ്ങിയവർ സുരേഷിന് പിന്നിൽ അണിനിരന്നിട്ടും ശരീഫിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.
7-ാം തവണയും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഹ്‌മദ് ശരീഫിന് അഭിനന്ദനവുമായി ഗോള്‍ഡ് മര്‍ചന്റ്‌സ് അസോസിയേഷന്‍
കാസര്‍കോട്: ഏഴാം തവണയും വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ അഹ്‌മദ് ശരീഫിന് അഭിനന്ദനവുമായി ഗോള്‍ഡ് മര്‍ചന്റ്‌സ് അസോസിയേഷന്‍. കാസര്‍കോട് മുനിസിപല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പിലാണ് അഹ്‌മദ് ശരീഫ് തെരഞ്ഞെടുക്കപ്പെട്ടത്.
അഹ്‌മദ് ശരീഫിനെ ഗോള്‍ഡ് മര്‍ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം കോളിയാട് പൊന്നാട അണിയിച്ചു. മറ്റ് സംഘടനാ ഭാരവാഹികളും അഹ്‌മദ് ശരീഫിന് അനുമോദനം നല്‍കി. കാസര്‍കോട് ജില്ലയില്‍ വ്യാപാരി സംഘടനയെ കരുത്തുറ്റതാക്കാന്‍ അഹ്‌മദ് ശരീഫ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അബ്ദുല്‍ കരീം കോളിയാട് പറഞ്ഞു.
വ്യാപാരികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ മേലധികാരികളേയും ബന്ധപ്പെട്ട വകുപ്പുകളേയും അറിയിച്ച് പരിഹരിക്കാന്‍ സാധിച്ചു എന്നതാണ് അഹ്‌മദ് ശരീഫിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നതെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.