Join Whatsapp Group. Join now!
Aster MIMS 10/10/2023

Appreciated | ഭഷ്യ സുരക്ഷ പരിശോധനയിൽ സ്റ്റാർ പദവി നേടിയ സ്ഥാപനങ്ങളെ കാസർകോട് നഗരസഭ അനുമോദിച്ചു

Kasargod Municipality commended institutions which have achieved star status in the hygiene test, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇൻഡ്യയുടെ ഭഷ്യ സുരക്ഷ പരിശോധനയുടെ ഭാഗമായി സ്റ്റാർ പദവി നേടിയ കാസർകോട് നഗരത്തിലെ നാല് സ്ഥാപനങ്ങളെ കാസർകോട് നഗരസഭ അനുമോദിച്ചു. നഗരസഭ കൗൺസിൽ ഹോളിൽ നടന്ന ചടങ്ങിൽ സ്ഥാപനങ്ങൾക്കുള്ള ഉപഹാരം ചെയർമാൻ അഡ്വ. വി എം മുനീർ കൈമാറി.
                        
News, Kerala, Kasaragod, Top-Headlines, Kasaragod-Municipality, Hotel, Food, Kasargod Municipality commended institutions which have achieved star status in the hygiene test.
                
വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, റീത്ത ആർ, രജനി ആർ, കൗൺസിലർമാർ, സെക്രടറി ബിജു എസ്, നഗരസഭാ ജീവനക്കാർ ചടങ്ങിൽ സംബന്ധിച്ചു. ഹോടെൽ വൈസ്രോയി, ഹോടെൽ റോയൽ ഡൈൻ, കൊച്ചിൻ ബേകറി, അജ്‌വാ ബേകറി എന്നിവയ്ക്കാണ് നിലവിൽ നഗരപരിധിയിൽ സ്റ്റാർ പദവി ലഭിച്ചത്.

Keywords: News, Kerala, Kasaragod, Top-Headlines, Kasaragod-Municipality, Hotel, Food, Kasargod Municipality commended institutions which have achieved star status in the hygiene test.
< !- START disable copy paste -->

Post a Comment