city-gold-ad-for-blogger
Aster MIMS 10/10/2023

Kudumbasree's Products | കേന്ദ്രസർകാരിന്റെ ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയിൽ കാസർകോട് കുടുംബശ്രീയുടെ സഫലം കശുവണ്ടിയും ജീവ തേനും; സംസ്ഥാനത്ത് അവസരം ലഭിക്കുന്ന ഏക യൂനിറ്റ്; ഉത്പന്നങ്ങൾ ഇനി റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാകും

കാസർകോട്: (www.kasargodvartha.com) ജില്ലയിലെ പ്രധാന കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന സഫലം കാഷ്യു, ജീവ ഹണി എന്നീ ഉത്പന്നങ്ങള്‍ ഇനി കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമാകും. ഇൻഡ്യൻ റെയില്‍വേ നടപ്പിലാക്കുന്ന 'ഒരു സ്റ്റേഷൻ, ഒരു ഉത്പന്നം' പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി സ്റ്റാളുകള്‍ ലഭ്യമായത്. യൂനിറ്റുകളില്‍ നിന്നും ഇതിനായി 1000 രൂപ ലൈസന്‍സ് ഫീസും 128 രൂപ വൈദ്യുത ചാര്ജും മാത്രമാണ് ഈടാക്കിയിരിക്കുന്നത്.
                                                  
Kudumbasree's Products | കേന്ദ്രസർകാരിന്റെ ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയിൽ കാസർകോട് കുടുംബശ്രീയുടെ സഫലം കശുവണ്ടിയും ജീവ തേനും; സംസ്ഥാനത്ത് അവസരം ലഭിക്കുന്ന ഏക യൂനിറ്റ്; ഉത്പന്നങ്ങൾ ഇനി റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാകും

രണ്ട് യൂനിറ്റുകളില്‍ നിന്നുമുള്ള ഒരു ജീവനക്കാരിയാണ് സ്റ്റാളുകളില്‍ വില്‍പനയ്ക്കുണ്ടാവുക. ഇവര്‍ക്ക് കമീഷന്‍ അടിസ്ഥാനത്തില്‍ 400 രൂപ ദിവസ വേതനമായി ലഭിക്കും. 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് കൂടുതല്‍ കാലത്തേക്ക് റെയില്‍വേ സ്റ്റാളുകള്‍ നല്‍കുക. ഇതിനായി വില്‍പനയുടെയും വരുമാനത്തിന്റെയും ഗ്രാഫുകള്‍ പരിശോധിക്കും.

കേരളത്തില്‍ കാസര്‍കോട് ജില്ലാ കുടുംബശ്രീമിഷന് മാത്രമാണ് ഒരു സ്റ്റേഷൻ, ഒരു ഉത്പന്നം പദ്ധതിയില്‍ അവസരം ലഭിച്ചത്. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് സ്റ്റേഷനുകളിലാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. കുമ്പള, ഉപ്പള, ഉള്ളാള്‍, മഞ്ചേശ്വരം, കോട്ടിക്കുളം, ബേക്കല്‍ എന്നീ സ്റ്റേഷനുകളിലും കുടുംബശ്രീ സംരംഭകര്‍ക്ക് അവസരമൊരുങ്ങും.

കാഞ്ഞങ്ങാട്, കാസര്‍കോട് റെയില്‍വെ സ്റ്റേഷനുകളില്‍ കുടുംബശ്രീ സ്റ്റാളിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടന്നു. കാഞ്ഞങ്ങാട് സ്റ്റേഷന്‍ മാസ്റ്റര്‍ പ്രശാന്തും, കാസര്‍കോട് സ്റ്റേഷന്‍ മാസ്റ്റര്‍ രാംഖിലാഡി മീനയും ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ വി സുജാത, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, അസ്സിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ ഹരിദാസ് ഡി, പ്രകാശന്‍ പാലായി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുജിനി, സൂര്യജാനകി, ജില്ലാ പ്രോഗ്രാം മാനജര്‍ തതിലേഷ് തമ്പാന്‍, ബ്ലോക് കോര്‍ഡിനേറ്റര്‍മാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ആഇശ, റെയില്‍വേ അധികൃതര്‍, ബ്ലോക് കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Kudumbasree, Food, Railway station, Kanhangad, Kasargod Kudumbasree, Kasargod Kudumbasree's Cashew and Honey in One Station One Product project.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL