city-gold-ad-for-blogger

Loka Kerala Sabha | ലോക കേരളസഭയിൽ കാസർകോടിന്റെ ശബ്ദമായി അബ്ദുല്ലത്വീഫ് ഉപ്പള

സൂപ്പി വാണിമേൽ

തിരുവനന്തപുരം: (www.kasargodvartha.com) പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്ന് ലോക കേരളസഭ സമ്മേളനത്തിൽ പ്രതിനിധിയായി സംസാരിച്ച അബ്ദുല്ലത്വീഫ് ഉപ്പള ആവശ്യപ്പെട്ടു. ഗൾഫിലെ ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിച്ചവർ സ്ഥലംവിടുന്നതുമൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ അദ്ദേഹം സഭയെ അറിയിച്ചു.
                  
Loka Kerala Sabha | ലോക കേരളസഭയിൽ കാസർകോടിന്റെ ശബ്ദമായി അബ്ദുല്ലത്വീഫ് ഉപ്പള

ഒമാൻ ആസ്ഥാനമായി വിവിധ ഗൾഫ് രാജ്യങ്ങളിലെ ആതുരസേവന മേഖലയിൽ വിജയകരമായി പ്രവർത്തിക്കുന്ന ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ഡയറക്ടറാണ് അബ്ദുല്ലത്വീഫ്.

കാസർകോട് സിഎച് സെന്ററിന്റെ പ്രഥമ ചെയർമാൻ, കാസർകോട് ജില്ലയിൽ കാരുണ്യ പ്രവർത്തന രംഗത്ത് പുതിയ മാതൃകകൾ സൃഷ്ടിച്ചു മുന്നേറുന്ന ഐഷൽ ഫൗൻഡേഷൻ സ്ഥാപകൻ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിക്കുന്നു.

Keywords: News, Kerala, Thiruvananthapuram, Top-Headlines, Kasaragod, Uppala, Insurance, Conference, Abdul Latheef Uppala, Loka Kerala Sabha, Kasaragod native Abdul Latheef Uppala participating in the Loka Kerala Sabha.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia