Join Whatsapp Group. Join now!
Aster MIMS 10/10/2023

New Admission | കാസർകോട്ട് പുതുതായി പൊതു വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ പ്രവേശനം നേടിയത് 38946 കുട്ടികള്‍; ഒന്നാം ക്ലാസിലെത്തിയത് 13067 പുതിയ കൂട്ടുകാര്‍

Kasaragod: 38946 students newly admitted to public educational institutions, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) പുതിയ അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ 38946 കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ പുതുതായി വിവിധ ക്ലാസുകളില്‍ പ്രവേശനം നേടി. ഒന്നാം ക്ലാസില്‍ 13067 കുട്ടികളാണ് ജില്ലയിലെ വിവിധ സ്‌കൂളുകളിലായി പ്രവേശനം നേടിയത്. രണ്ടാം ക്ലാസില്‍ 1356, മൂന്നില്‍ 1232, നാലില്‍ 1373, അഞ്ചില്‍ 7137, ആറില്‍ 1819, എഴില്‍ 1151, എട്ടില്‍ 9272, ഒമ്പതില്‍ 1330, പത്താം ക്ലാസില്‍ 1209 കുട്ടികളും പ്രവേശനം നേടി.
                   
News, Kerala, Kasaragod, Top-Headlines, Education, Students, Back-To-School, School, Study Class, Public Educational Institutions, Kasaragod: 38946 students newly admitted to public educational institutions.

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റ ജില്ലാതല ഉദ്ഘാടനം ജി എച് എസ് എസ് ചായ്യോത്തിൽ തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവില്‍ ഓൺലൈനിലൂടെ നിർവഹിച്ചു.

സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി നാം കൈവരിച്ച നേട്ടങ്ങള്‍ക്ക് ആക്കം കൂട്ടിയ അടിസ്ഥാന ശില കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗമാണെന്ന് മന്ത്രി പറഞ്ഞു.
                          
News, Kerala, Kasaragod, Top-Headlines, Education, Students, Back-To-School, School, Study Class, Public Educational Institutions, Kasaragod: 38946 students newly admitted to public educational institutions.

പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാണ് കേരളം. കോവിഡ് കാലത്ത് ലോകത്തിനു തന്നെ മാതൃകയായി സമ്പൂര്‍ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ മുഴുവന്‍ സ്‌കൂളുകളെയും വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. 1339 ഹൈടെക് സ്‌കൂളുകള്‍, 45000 ഹൈടെക് ക്ലാസ് മുറികള്‍, 119054 ലാപ്‌ടോപുകള്‍, 69944 പ്രൊജക്ടറുകള്‍ എന്നിവ കേരളത്തിലെ മികച്ച സാങ്കേതിക വിദ്യാഭ്യസത്തിന്റെ അടയാളപ്പെടുത്തലാണ്. മികച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിക്ക് എന്‍ സി ആര്‍ ടി ഏര്‍പെടുത്തിയ ദേശീയ പുരസ്‌കാരം ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയായ ഫസ്റ്റ് ബെലിനു ലഭിച്ചു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. നീതി ആയോഗന്റെ വിദ്യാഭാസ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണ് . എല്ലാ കുട്ടികളെയും പൊതു വിദ്യാലയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിനായി വിവിധ പരിപാടികള്‍ സര്‍കാര്‍ ആവിഷ്‌കരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിച്ചു. ദേശീയ മാസ്റ്റേഴ്‌സ് കബഡി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടിയ ടീമംഗമായ ചായ്യോത്ത് സ്‌കൂളിലെ കായികാധ്യാപിക റെനീഷ, വിദ്യാര്‍ഥികളായ സംസ്ഥാന സബ് ജൂനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ് സ്വര്‍ണ മെഡല്‍ ജേതാവ് സഞ്ജയ് സജീവ്, ഇന്റര്‍നാഷണല്‍ ഖാടാ ചാമ്പ്യന്‍ഷിപ് വെള്ളി മെഡല്‍ ജേതാവ് എവി. അഭിനന്ദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൃഷ്ണകുമാര്‍ പള്ളിയത്ത് ഉണര്‍ത്തു പാട്ട് അവതരിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷനായി.

കാസര്‍കോട് ഉപജില്ലാ പ്രവേശനോത്സവം ജിയുപിഎസ് മുളിയാര്‍ മാപ്പിള സ്‌കൂളില്‍ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് പിവി മിനി അധ്യക്ഷത വഹിച്ചു. മികവിന്റെ പ്രദര്‍ശനം എന്ന പേരില്‍ കഴിഞ്ഞവര്‍ഷം കുട്ടികള്‍ തയ്യാറാക്കിയ പഠനോപകരണങ്ങള്‍, ഉല്‍പന്നങ്ങങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളുടെ ചെണ്ട മേളവും നൃത്ത സംഗീത പരിപാടികളും പ്രവേശനോത്സവത്തെ ആഘോഷമാക്കി മാറ്റി.

ഹൊസ്ദുര്‍ഗ് ഉപജില്ലാ പ്രവേശനോത്സവവും മടിക്കെ പഞ്ചായത് തല പ്രവേശനോത്സവും ജിവിഎച്ച്എസ്എസ് മടിക്കൈ (രണ്ട്) യില്‍ നടന്നു. ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പും മാസ്‌കുമണിഞ്ഞ് പുതിയ ബാഗും പുസ്തകങ്ങളുമായി സ്‌കൂളിലെത്തിയ കുരുന്നുകള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് ഒരുക്കിയത്. മടിക്കൈ പഞ്ചായത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷത വഹിച്ചു. നാടന്‍ പാട്ടും വിവിധ കലാപരിപാടികളും അരങ്ങേറി.

ബേക്കല്‍ ഉപജില്ലാതല പ്രവേശനോത്സവം പുല്ലൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കാര്‍ത്യായനി അധ്യക്ഷയായി. നാടന്‍പാട്ട് കലാകാരന്‍ രവി വാണിയംപാറയുടെ നേതൃത്വത്തില്‍ നാട്ടറിവു പാട്ടുകള്‍ എന്നപേരില്‍ നാടന്‍ പാട്ടുകള്‍ അരങ്ങേറി. മഞ്ചേശ്വരം ഉപജില്ലാ പ്രവേശനോത്സവം ബാഡൂര്‍പദവ് എഎല്‍പി സ്‌കൂളില്‍ എകെഎം അശ്റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുത്തിഗെ പഞ്ചായത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ അധ്യക്ഷനായി.

കുമ്പള ഉപജില്ലാ പ്രവേശനോത്സവം എസ്ജിഎഎല്‍പി സ്‌കൂള്‍ മുള്ളേരിയയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ ഒരുക്കിയ അക്ഷരമരത്തില്‍ എംഎല്‍എ അക്ഷരം കുറിച്ചു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പ് 'വിമുക്തി' വെല്‍കം കാര്‍ഡുകള്‍ നല്‍കിക്കാണ്ട് കുട്ടികളെ സ്വാഗതം ചെയ്തു. ചെറുവത്തൂര്‍ ഉപജില്ലാ പ്രവേശനോത്സവം കുട്ടമത്ത് ഗവ. ഹയര്‍ സെകൻഡറി സ്‌കൂളില്‍ എം.രാജഗോപാലന്‍ എം എല്‍ എ എം ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് സിവി പ്രമീള അധ്യക്ഷത വഹിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Education, Students, Back-To-School, School, Study Class, Public Educational Institutions, Kasaragod: 38946 students newly admitted to public educational institutions.
< !- START disable copy paste -->

Post a Comment