Join Whatsapp Group. Join now!
Aster MIMS 10/10/2023

RS Election Result | കര്‍ണാടക രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം: ബിജെപി മൂന്ന് സീറ്റുകള്‍ നേടി; കോണ്‍ഗ്രസിന് 1

Karnataka Rajya Sabha Election Result 2022#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kasargodvartha.com) കര്‍ണാടകയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചപ്പോള്‍ നാലാമത്തെ സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചു. ഒരു സ്ഥാനാർഥിയെ നിര്‍ത്തിയ ജെഡിഎസ് പരാജയപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, നടനും രാഷ്ട്രീയ നേതാവുമായ ജഗ്ഗേഷ്, എംഎല്‍സി ലെഹര്‍ സിംഗ് സിറോയ എന്നിവര്‍ ബിജെപി എംപിമാരായി. കോണ്‍ഗ്രസില്‍ നിന്ന് ജയറാം രമേശാണ് ജയിച്ചത്.
  
Karnataka, News, Top-Headlines, BJP, Congress, Election, RajyaSabha-Election, Candidate, MLA, Karnataka Rajya Sabha Election Result 2022: BJP bags three seats, Congress wins one despite cross-voting by JD(S) MLA.

'ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വോടുകള്‍ ലഭിച്ചു. മറ്റ് പാര്‍ടിയിലെ ആളുകള്‍ ഞങ്ങളെ സഹായിച്ചു', ബിജെപി ദേശീയ ജനറല്‍ സെക്രടറി സി ടി രവി പറഞ്ഞു.

എംഎല്‍എ കെ ശ്രീനിവാസ് ഗൗഡ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട് രേഖപ്പെടുത്തി. ഗുബ്ബി എംഎല്‍എ ശ്രീനിവാസ് ഒരു ബ്ലാങ്ക് ബാലറ്റ് പേപര്‍ പെട്ടിയിലിട്ടു, അത് അസാധുവായി കണക്കാക്കുമെന്ന് ജെഡി (എസ്) നിയമസഭാ കക്ഷി നേതാവ് എച് ഡി കുമാരസ്വാമി പറഞ്ഞു. താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട് ചെയ്തതായി ഗൗഡ അംഗീകരിച്ചപ്പോള്‍, കുമാരസ്വാമിയുടെ അവകാശവാദം നിരസിച്ച ശ്രീനിവാസ് തന്റെ പാര്‍ടിയുടെ സ്ഥാനാര്‍ഥിക്ക് വോട് ചെയ്യണമെന്ന് നിര്‍ബന്ധിച്ചു.

Keywords: Karnataka, News, Top-Headlines, BJP, Congress, Election, RajyaSabha-Election, Candidate, MLA, Karnataka Rajya Sabha Election Result 2022: BJP bags three seats, Congress wins one despite cross-voting by JD(S) MLA.

Post a Comment