കാസര്‍കോട്: (www.kasargodvartha.com) യു കെ യൂസഫ് എഫക്ട് സീ വേവ് ബ്രേകേഴ്സ് നടപ്പാക്കുന്ന കടല്‍തീര സംരക്ഷണ പദ്ധതി പ്രദേശം കര്‍ണാടക മന്ത്രി സന്ദര്‍ശിച്ചു. യു കെ യൂസഫ് എഫക്ട് സീ വേവ് ബ്രേകേഴ്സ് കര്‍ണാടകയില്‍ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാനെത്തിയ കര്‍ണാടക തുറമുഖ-ഫിഷറീസ് മന്ത്രി എസ് അങ്കാരയാണ് കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറം സന്ദര്‍ശിച്ചത്.
നെല്ലിക്കുന്ന് കടപ്പുറത്ത് നടപ്പിലാക്കിയ തീരസംരക്ഷണ ഭിത്തി മന്ത്രി കണ്ടുവിലയിരുത്തി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിയുടെ സന്ദര്‍ശനം. ദക്ഷിണ കന്നഡയിലെ ഉള്ളാള്‍ സോമേശ്വര ഭാഗങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കടലാക്രമണത്തില്‍ കഷ്ടപ്പെടുന്ന മീൻ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ബെംഗ്‌ളൂറിലെത്തിയ ശേഷം കാസര്‍കോട് നടപ്പാക്കിയ പദ്ധതിയെ കുറിച്ചുള്ള റിപോര്‍ട് മുഖ്യമന്ത്രിക്ക് കൈമാറും. തുടര്‍നടപടി വേഗത്തിലുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കര്‍ണാടക തുറമുഖ ഡയറക്ടര്‍ ക്യാപ്റ്റന്‍ സ്വാമി, തുറമുഖ വകുപ്പ് ചീഫ് എന്‍ജിനീയര്‍ ടി എസ് റാതോഡ്, പദ്ധതി ചെയര്‍മാന്‍ യു കെ യൂസഫ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Minister, Karnataka, Nellikunnu, Sea, Development project, Karnataka Minister visited area of Coastal Protection Project being implemented by UK Yusuf.
Karnataka Minister visited | യു കെ യൂസഫ് എഫക്ട് സീ വേവ് ബ്രേകേഴ്സ് നടപ്പാക്കുന്ന കടല്‍തീര സംരക്ഷണ പദ്ധതി പ്രദേശം കര്‍ണാടക മന്ത്രി സന്ദര്‍ശിച്ചു
Karnataka Minister visited area of Coastal Protection Project being implemented by UK Yusuf#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ