Join Whatsapp Group. Join now!
Aster MIMS 10/10/2023

Junior Bhogeshwara | കബനി കാഴ്ചകളില്‍ ഇനി ജൂനിയര്‍ ഭോഗേശ്വര

Junior Bhogeshwara now in Kabini sights, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) നാഗര്‍ഹോളെ കടുവ സങ്കേത - കബനി മസ്തിഗുഡി തീരത്ത് ഇന്നലെ അസ്തമയ വേളയില്‍ കുളിര്‍കാഴ്ച-ചെരിഞ്ഞ കൊമ്പന്‍ ഭോഗേശ്വരക്ക് പകരംവെക്കാവുന്ന നീളന്‍ കൊമ്പുകളുമായി മറ്റൊരാന.
              
News, National, Top-Headlines, Karnataka, Animal, Mangalore, Died, Junior Bhogeshwara, Kabini, Junior Bhogeshwara now in Kabini sights.

അറ്റങ്ങള്‍ ഇണചേര്‍ന്ന് നിലത്ത് മുട്ടുന്ന നിലയിലായിരുന്നു വിടപറഞ്ഞ ഭോഗേശ്വരയുടെ 8.45 അടി നീളമുള്ള കൊമ്പുകള്‍. എന്നാല്‍ 'ജൂനിയര്‍ ഭോഗേശ്വര'എന്ന് ഒറ്റ ദിവസത്തില്‍ പേരു വീണ ആനയുടെ കൊമ്പുകള്‍ അത്രയും പോര. നിലംതൊടാതെ പരസ്പരം ഉമ്മവെച്ച് ഇന്‍ഗ്ലീഷ് അക്ഷരം'യു'ആകൃതിയിലാണ് കൊമ്പുകള്‍. അളന്നാല്‍ ആറടി കവിയുമെന്ന് വനം അധികൃതരുടെ ഊഹം. ഏഷ്യയിലെ ആനകളുടെ കൊമ്പുകള്‍ക്ക് നീളം ശരാശരി മൂന്ന്-നാല് അടിയേ വരൂ. അപ്പോള്‍ 'മിനി മിസ്റ്റര്‍ കബനി' ഓമനപ്പട്ടവും വിനോദസഞ്ചാരികള്‍ ഈ ജൂനിയറിന് ചാര്‍ത്തും.

ഭോഗേശ്വരക്ക് 68 ആയിരുന്നു പ്രായം. ജൂനിയര്‍ യുവാവാണ്. കൊമ്പുകളും വളരുന്നതാണ് ആനപ്രകൃതം. ഭോഗേശ്വരയുടെ പിന്‍മുറയിലെ ആറ് കൊമ്പന്മാര്‍ വിവിധ പ്രായക്കാരായി ഉണ്ടെന്ന് വനം അധികൃതര്‍ പറഞ്ഞു.

Keywords: News, National, Top-Headlines, Karnataka, Animal, Mangalore, Died, Junior Bhogeshwara, Kabini, Junior Bhogeshwara now in Kabini sights.
< !- START disable copy paste -->

Post a Comment