Join Whatsapp Group. Join now!
Aster MIMS 10/10/2023

Interlock work | കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ഇന്റര്‍ലോക് പ്രവൃത്തികൾ ഞായറാഴ്ച ആരംഭിച്ചില്ല; ഗതാഗത നിയന്ത്രണവും ഉണ്ടായില്ല; കുഴികളിൽ കുരുങ്ങി യാത്രക്കാർ; നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യം

Interlock work on Kasargod-Kanhangad state highway did not start on Sunday #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാസര്‍കോട് പ്രസ്‌ക്ലബ് ജൻക്ഷൻ തൊട്ട് ചന്ദ്രഗിരിപ്പാലം വരെയുള്ള സ്ഥലത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും ഇന്റര്‍ലോക് ഇടുന്ന പ്രവൃത്തി നടക്കുമെന്ന് അറിയിച്ചിരുന്നെകിലും ഞായറാഴ്ച പ്രവൃത്തികൾ നടന്നില്ല. ഇതോടെ ഈ രണ്ട് ദിവസങ്ങളിൽ
                           
News, Kerala, Kasaragod, Top-Headlines, Kanhangad, Work, Road, Passenger, Press Club, People, National Highway, Rain, Issue, Road-damage, Kasargod-Kanhangad State Highway, Interlock Work, Interlock work on Kasargod-Kanhangad state highway did not start on Sunday.

പ്രഖ്യാപിച്ചിരുന്ന ഗതാഗത നിയന്ത്രണം ഞായറാഴ്ച ഉണ്ടായില്ല.

ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എൻജിനീയറാണ് ശനിയാഴ്ച അറിയിച്ചത്. ഇതനുസരിച്ച്‌ പലരും മറ്റുവഴികളിലൂടെ യാത്ര ചെയ്തു. എന്നാൽ ഉദ്യോഗസ്ഥർ പറഞ്ഞതുപ്രകാരം നിയന്ത്രണങ്ങൾ ഉണ്ടായതുമില്ല.

ഈ ഭാഗങ്ങളിൽ നിരവധി അപകടക്കുഴികളാണ് റോഡിലുള്ളത്. പല വാഹനങ്ങളും അപകടത്തിൽ പെടുന്നതിനും യന്ത്രഭാഗങ്ങൾ കേടുവരുന്നതിനും ഈ കുഴികൾ കാരണമാവുന്നു. ഇരുചക്രവാഹനങ്ങളും ഓടോറിക്ഷകളുമാണ് ഏറെ ഭീഷണി നേരിടുന്നത്. ദേശീയ പാത പ്രവൃത്തികൾ നടക്കുന്നതിനാൽ ചരക്ക് ലോറികളടക്കം അനവധി വാഹനങ്ങൾ ഈ വഴിയാണ് തെരഞ്ഞെടുക്കുന്നത്. അതോടെ യാത്രാപ്രശ്‌നങ്ങളും വർധിച്ചു.

കെഎസ്ടിപി റോഡിൻറെ നിർമാണം പൂർത്തിയായത് മുതൽ നേരിടുന്ന പ്രശ്‌നമാണ് ഇവിടെ രൂപം കൊള്ളുന്ന കുഴികൾ. റോഡിൽ കുഴി ഉണ്ടാകുന്നത് ഉറവ ഉണ്ടാകുന്നതിനാലാണ്. മഴയിൽ വെള്ളം നിറയുന്നതോടെ ടാറിംഗ് പൂർണമായും തകരുന്നു. എല്ലാ വർഷവും ലക്ഷങ്ങൾ ചിലവിട്ട് കുഴികൾ അടയ്ക്കുമെങ്കിലും പിന്നീട് വീണ്ടും പഴയപടി പോലെയാകും. ഇതിന് പരിഹാരമായാണ് ഇന്റർലോക് ചെയ്ത് കുഴികൾ അടയ്ക്കുന്നതിന് അധികൃതർ പദ്ധതി തയ്യാറാക്കിയത്. ഇതിനായി കുഴിയെടുക്കുകയും ഇന്റർലോകുകൾ ഇറക്കിവെക്കുകയും ചെയ്തിട്ട് ഒരു മാസത്തോളമായി. യഥാർഥത്തിൽ ഇത് മറ്റൊരു കുഴിയായി മാറുകയാണ് ചെയ്തത്. ഇതിൽ കയറിയിറങ്ങിയാണ് വാഹനങ്ങൾ കടന്നുപോവുന്നത്.

കനത്ത മഴയ്ക്ക് മുമ്പെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് വിചാരിച്ചവർക്ക് കനത്ത തിരിച്ചടിയാണ് പ്രവൃത്തികൾ വൈകുന്നത്. അറിയിപ്പ് നൽകിയിട്ടും പ്രവൃത്തികൾ ആരംഭിക്കാത്തത് ജനങ്ങളോടുള്ള കനത്ത വഞ്ചനയാണെന്ന് യാത്രക്കാർ പറയുന്നു. ഇനി നിർമാണ പ്രവർത്തനങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ നടക്കുകയോ അല്ലെങ്കിൽ അടുത്തയാഴ്ചയിലേക്ക് മാറ്റിവെക്കുകയോ ചെയ്യേണ്ടി വരും. ഇതും ജനങ്ങൾക്ക് ദുരിതം തന്നെയാണ്. അധികൃതർ നടപടികൾ വേഗത്തിലാക്കണെമന്നാണ് ജനങ്ങളുടെ ആവശ്യം.

Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Work, Road, Passenger, Press Club, People, National Highway, Rain, Issue, Road-damage, Kasargod-Kanhangad State Highway, Interlock Work, Interlock work on Kasargod-Kanhangad state highway did not start on Sunday.
< !- START disable copy paste -->

Post a Comment