Join Whatsapp Group. Join now!
Aster MIMS 10/10/2023

Inspection at School | ഉച്ചക്കഞ്ഞിയുടെ ഗുണനിലവാരം മനസിലാക്കാൻ കാസർകോട്ട് നിയമസഭാ സമിതിയുടെ മിന്നൽ പരിശോധന

Inspection by Assembly Committee to know the quality of lunch#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഉച്ചക്കഞ്ഞിയുടെ ഗുണനിലവാരം മനസിലാക്കാൻ കാസർകോട്ട് നിയമസഭാ സമിതിയുടെ മിന്നൽ പരിശോധന. ചെർക്കള ഗവ. ഹയർ സെകൻഡറി സ്‌കൂളിലാണ് നിയമസഭാ സമിതി പരിശോധന നടത്തിയത്. നിയമസഭാ സമിതി ചെയർമാൻ പ്രമോദ് നാരായണൻ എംഎൽഎ, കുറുക്കോളി മൊയ്തീൻ, പ്രേംകുമാർ, അഡ്വ . സി എച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എഡിഎം എ കെ രമേന്ദ്രൻ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
  
Kasaragod, Kerala, News, Top-Headlines, School, Cherkala, MLA, Investigation, Students, Food, Health, Inspection by Assembly Committee to know the quality of lunch

വ്യാഴാഴ്ച രാവിലെ കലക്ട്രേറ്റിൽ നിയമസഭാ സമിതിയുടെ തെളിവെടുപ്പ് നടന്ന ശേഷമായിരുന്നു ഉച്ചയോടെ സ്കൂളിൽ പരിശോധന നടന്നത്. നിയമസഭയുടെ അനൗദ്യോഗിക ബിലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയാണ് കലക്ടറേറ്റില്‍ യോഗം ചേർന്നത്. ഭക്ഷ്യപദാർഥങ്ങളിലെ മായം ചേര്‍ക്കലും കാര്‍ഷിക വിളകളിലെ രാസവള- കീടനാശിനി പ്രയോഗവും സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും സമിതി തെളിവെടുപ്പ് നടത്തിയിരുന്നു.

ചെർക്കള സ്‌കൂളിലെ പരിശോധനയ്ക്ക് ശേഷം നിയമസഭാ സമിതി ചെറുവത്തൂരിൽ ഷവർമ കഴിച്ച് മരണപ്പെട്ട വിദ്യാർഥിനിയുടെ വീട് സന്ദർശിക്കുന്നുണ്ട്.
  
Kasaragod, Kerala, News, Top-Headlines, School, Cherkala, MLA, Investigation, Students, Food, Health, Inspection by Assembly Committee to know the quality of lunch

Kasaragod, Kerala, News, Top-Headlines, School, Cherkala, MLA, Investigation, Students, Food, Health, Inspection by Assembly Committee to know the quality of lunch

Kasaragod, Kerala, News, Top-Headlines, School, Cherkala, MLA, Investigation, Students, Food, Health, Inspection by Assembly Committee to know the quality of lunch

Kasaragod, Kerala, News, Top-Headlines, School, Cherkala, MLA, Investigation, Students, Food, Health, Inspection by Assembly Committee to know the quality of lunch

Keywords: Kasaragod, Kerala, News, Top-Headlines, School, Cherkala, MLA, Investigation, Students, Food, Health, Inspection by Assembly Committee to know the quality of lunch.

Post a Comment