മംഗ്ളുറു: (www.kasargodvartha.com) വിവിധ റെയ്ഡുകളിൽ പിടിച്ചെടുത്ത 1,28,74,700 രൂപ വിലവരുന്ന മയക്കുമരുന്നുകൾ മംഗ്ളൂറിൽ പൊലീസ്, കോടതിയുടെ അനുമതിയോടെ ജൈവമാലിന്യ സംസ്കരണ രീതിയിൽ നശിപ്പിച്ചു. 634കിലോ കഞ്ചാവ്, 150 ഗ്രാം ഹെറോയിൻ, 320 ഗ്രാം എംഡിഎംഎ എന്നിങ്ങനെ മംഗ്ളുറു സിറ്റി പൊലീസ് കമീഷനറേറ്റ് പരിധിയിൽ 95 കേസുകളിൽ പിടിച്ചെടുത്തവയാണിത്.
ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സൊനവാനെ, ബണ്ട് വാൾ എ എസ് പി ശിവൻശു രജ്പുട്ട്, പുത്തൂർ ഡി വൈ എസ് പി ഡോ. ഗന പി കുമാർ എന്നിവർ നേതൃത്വം നൽകി.
Keywords: News, National, Top-Headlines, Karnataka, Police, Drugs, Seized, Mangalore, Police-Raid, Ganja Seized, MDMA, Seized Narcotics Destroyed, Huge quantity of seized narcotics destroyed.
< !- START disable copy paste -->