ഉദ്ദേശിനെയും അഞ്ജലിയേയും നേരില്‍ കണ്ട് അമ്മമാരുടെ സങ്കടങ്ങള്‍ എത്രയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ച മുതുകാട് കുട്ടികളുമായി സ്‌നേഹം പങ്കിട്ടു. ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിക്കാന്‍ പൊതു സമൂഹത്തിന് ബാദ്ധ്യതയുണ്ടെന്നും അതിനവര്‍ തയ്യാറാവണമെന്നും മുതുകാട് അഭ്യര്‍ഥിച്ചു.
അമ്പലത്തറ തണല്‍ സ്‌നേഹവീട് സംഘടിപ്പിച്ച വാക്കുകള്‍ കൊണ്ടൊരു സാന്ത്വനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങള്‍ ഇവരെ പരിഗണിക്കുമ്പോള്‍ നമ്മുടെ നാട് എന്തേ അവഗണിക്കുന്നതെന്ന് മുതുകാട് ചോദിച്ചു.
നെഹറു കോളജ് പ്രിന്‍സിപല്‍ കെ ബി മുരളി, മുനീസ അമ്പലത്തറ, സബിത മനോജ്, വി വിജയകുമാര്‍, അമ്പലത്തറ നാരായണന്‍, സുലോചന മാഹി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ശംന നന്ദിയും പറഞ്ഞു.
Keywords: Periya, Kasaragod, Kerala, News, Top-Headlines, Endosulfan, Endosulfan-victim, Ambalathara, Nehru-College, Buds-school, Gopinath Muthukad visited endosulfan victims.
< !- START disable copy paste -->