city-gold-ad-for-blogger

Unnithan against CM | സ്വർണ കടത്ത്: മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി; 'പിണറായിക്ക് ലഭിക്കുന്നത് ചെയ്ത പാപത്തിന്റെ ശിക്ഷ'

കാസർകോട്: (www.kasargodvartha.com) നിഷ്പക്ഷമായി സ്വർണ കടത്ത് കേസ് അന്വേഷിക്കണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ആരോപണം. അടിസ്ഥാനവും തെളിവുകളും ഉണ്ടെങ്കിൽ മാത്രമേ മജിസ്‌ട്രേറ്റിന് മുന്നിൽ പോകാൻ കഴിയൂ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കേസ് അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.

Unnithan against CM | സ്വർണ കടത്ത്: മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി; 'പിണറായിക്ക് ലഭിക്കുന്നത് ചെയ്ത പാപത്തിന്റെ ശിക്ഷ'

മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണം. ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് കേസ് അന്വേഷിച്ച് അദ്ദേഹം അഗ്നിശുദ്ധി നടത്തി തിരിച്ച് വരാം.

മുഖ്യമന്ത്രി ചെയ്ത പാപത്തിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത്. കേന്ദ്രവും സംസ്ഥാന സർകാരും കള്ളനും പൊലീസ് കളിക്കുകയാണ്. സർകാരിന്റെ പ്രതിച്ഛായ തകർന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Keywords: Gold smuggling: Rajmohan Unnithan against CM, Kerala, Kasaragod, Rajmohan Unnithan, Minister, Pinarayi-Vijayan, Family, Investigation, Police.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia