Join Whatsapp Group. Join now!
Aster MIMS 10/10/2023

Youth Congress march | സ്വര്‍ണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കാസര്‍കോട് കലക്ട്രേറ്റിലേക്കുള്ള യൂത് കോണ്‍ഗ്രസിന്റെ മാര്‍ചില്‍ പ്രതിഷേധമിരമ്പി

Gold smuggling controversy: Youth Congress held protest march#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കാസര്‍കോട് കലക്ടറേറ്റിലേക്കുള്ള യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റിയുടെ മാര്‍ചില്‍ പ്രതിഷേധമിരമ്പി. പൊലീസിന്റെ ബാരികേഡ് മറിച്ചിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമം വിജയിച്ചില്ല. വന്‍ പൊലീസ് സുരക്ഷയാണ് കലക്ടറേറ്റ് കവാടത്തില്‍ ഏര്‍പെടുത്തിയിരിക്കുന്നത്.
  
Kasaragod, Kerala, News, Top-Headlines, Youth-congress, Minister, Pinarayi-Vijayan, Protest, March, Police, Collectorate, President, State, Gold smuggling controversy: Youth Congress held protest march.

മാര്‍ച് യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ബിരിയാണി ചെമ്പിൽ പോലും സ്വർണം കടത്താമെന്ന് മുഖ്യമന്ത്രിയും കുടുംബവും സ്വർണ കടത്തിന് പുതിയ മാർഗം കള്ളക്കടത്തുകാർക് കാണിച്ചു കൊടുത്തിരിക്കുകയാണെന്ന് റിജിൽ മാക്കുറ്റി പറഞ്ഞു. പിണറായി വിജയൻ കള്ളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും കമീഷൻ ഏജന്റായി മാറിയെന്നും ഇപ്പോൾ സ്വർണ കടത്തിന് നേതൃത്വം നൽകിയതിലൂടെ രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്നും അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും മുഖ്യമന്ത്രി കസേരയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

സംസ്ഥാന സെക്രടറി ജോമോന്‍ ജോസ്, ഇസ്മാഈല്‍ ചിത്താരി, കാര്‍ത്തികേയന്‍ പെരിയ, വസന്തൻ പടുപ്പ്, രാജേഷ് തമ്പാൻ, സത്യനാഥൻ പാത്രവളപ്പിൽ, അഖിൽ അയ്യങ്കാവ്, റാഫി അഡൂർ, രാജിക ഉദയമംഗലം, സാജിദ് കമ്മാടം, ഷോണി കെ തോമസ്, രോഹിത് എറുവാട്ട്, രാജു കുറുച്ചിക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു. ഗവ. കോളജ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് വൈശാഖ് കൂവാരത്, രാജേഷ് തച്ചത്ത്, സൂരജ്‌ ടിവിആർ, ചിദേഷ് ചന്ദ്രൻ, രതീഷ് ബേത്തലം, സിറാജ് പാണ്ടി, നിതിൻ മാങ്ങാട്, ജുനൈദ് ഉറുമി, രഞ്ജിത് കുണ്ടാർ, മനോജ് ചാലിങ്കാൽ, ദീപക് യാദവ്, ഹനീഫ് പടിഞ്ഞാർ നേതൃത്വം നൽകി.

Keywords: Kasaragod, Kerala, News, Top-Headlines, Youth-congress, Minister, Pinarayi-Vijayan, Protest, March, Police, Collectorate, President, State, Gold smuggling controversy: Youth Congress held protest march.
< !- START disable copy paste -->

Post a Comment