Join Whatsapp Group. Join now!
Aster MIMS 10/10/2023

Youth League protest | സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത് ലീഗ് പ്രകടനം നടത്തി

Gold smuggling case: Youth League held protest#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധാഗ്നിയുടെ ഭാഗമായി ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നയതന്ത്ര ബാഗേജിലൂടെ സ്വർണവും കറൻസിയുമടക്കം കള്ളക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെ പങ്ക് വെളിച്ചത്തിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് യൂത് ലീഗ് ആവശ്യപ്പെട്ടു.
  
Kasaragod, Kerala, News, Top-Headlines, Minister, Pinarayi-Vijayan, Gold, Controversy, Youth League, Investigation, Gold smuggling case: Youth League held protest.

സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. എം ബി ശാനവാസ്, റഊഫ് ബായിക്കര, ഹാരിസ് ബെദിര, നൗഫൽ തായൽ, ജലീൽ തുരുത്തി, റഹ്‌മാൻ തൊട്ടാൻ, അജ്മൽ തളങ്കര, ശരീഫ് മല്ലത്ത്, അശ്ഫാഖ്‌ അബൂബകർ തുരുത്തി, മൻസൂർ മല്ലത്ത്, ബദ്‌റുദ്ദീൻ ആർകെ, റശീദ് ഗസ്സാലി, അനസ് കണ്ടത്തിൽ, ബശീർ കടവത്ത്, സിദ്ദീഖ് ചക്കര, ഇഖ്ബാൽ ബാങ്കോട്, ശാനവാസ്‌ മർപ്പനടുക്ക തുടങ്ങിയവർ നേതൃത്വം നൽകി.

Keywords: Kasaragod, Kerala, News, Top-Headlines, Minister, Pinarayi-Vijayan, Gold, Controversy, Youth League, Investigation, Gold smuggling case: Youth League held protest.< !- START disable copy paste -->

Post a Comment