മംഗ്ളുറു: (www.kasargodvartha.com) ദുബൈയിൽ നിന്നുള്ള എയർ ഇൻഡ്യ എക്സ്പ്രസിൽ മംഗ്ളുറു രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.648 കിലോ 24 കാരറ്റ് സ്വർണവുമായി സ്ത്രീയുൾപെടെ രണ്ടു മലയാളി യാത്രക്കാർ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വദേശിനിയും മഹാരാഷ്ട്രയിൽ താമസക്കാരിയുമായ സീനത് ബാനു (45), നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഇഖ്ബാൽ (47) എന്നിവരാണ് പിടിയിലായത്.
സീനതിൽ നിന്ന് 86,89,440 രൂപ വിലമതിക്കുന്ന 1.684 കിലോ സ്വർണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കി സാനിറ്ററി പാഡിനുള്ളിൽ വെച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
ഇഖ്ബാലിൽ നിന്ന് 4,97,424 രൂപ വിലമതിക്കുന്ന 964 ഗ്രാം സ്വർണമാണ് പിടികൂടിയത്. സെലോയ്ഡ് ടേപിലും ഗർഭനിരോധന ഉറയിലും പൊതിഞ്ഞ് നാല് ഗോളങ്ങളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കസ്റ്റംസ് സൂപ്രണ്ടുമാരായ കെ സന്തോഷ് കുമാർ, എം ലളിതരാജ്, വി എസ് അജിത്‌കുമാർ, പ്രീതി സുമ, ഹരിമോഹൻ, വിരാഗ് ശുക്ല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്.
Keywords: Mangalore, Karnataka, News, Top-Headlines, Airport, Gold, Air-India, Youth, Manjeshwaram, Police, Custody, Arrest, Gold seized at Mangaluru airport.< !- START disable copy paste -->
Gold seized | മംഗ്ളുറു വിമാനത്താവളത്തിൽ 2.65 കിലോ സ്വർണവുമായി യുവതിയുൾപെടെ 2 കാസർകോട്ടുകാർ പിടിയിൽ
Gold seized at Mangaluru airport#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍