തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇടിഞ്ഞ സ്വര്‍ണവിലയാണ് ബുധനാഴ്ച വീണ്ടും കൂപ്പുകുത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37400 രൂപയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഒറ്റയടിക്ക് 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4675 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.
Keywords: news,Kerala,State,Thiruvananthapuram,Business,gold,Trending,Top-Headlines, Gold Price Kerala June 29