Join Whatsapp Group. Join now!
Aster MIMS 10/10/2023

Found Dead | പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; നാട് ഞെട്ടിത്തരിച്ചു

Young woman and man found dead#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (www.kasargodvartha.com) പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവം അറിഞ്ഞ് നാട് ഞെട്ടിത്തരിച്ചു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെര്‍ളയിലാണ് മരണങ്ങൾ നടന്നത്. രണ്ട് വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായ പെര്‍ള കണടിക്കാന സര്‍പ്പമലയിലെ വസന്ത (26), ഭാര്യ ശരണ്യ (22) എന്നിവരാണ് മരിച്ചത്.

   
Badiyadukka, Kasargod, Kerala, News, Top-Headlines, Death, Police, Perla, Investigation, Young woman and man found dead.



വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രണ്ട് വർഷം മുമ്പാണ് ഒരേ സമുദായത്തിൽപ്പെട്ട ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ദമ്പതികൾ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു വന്നത്.

വെള്ളിയാഴ്ച രാവിലെ മുതൽ വീട് അടഞ്ഞുകിടക്കുകയായിരുന്നു. ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് രാത്രി സമീപവാസികള്‍ എത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബദിയഡുക്ക പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ ശനിയാഴ്ച രാവിലെ ആരംഭിച്ചു. ഇവർക്ക് കുട്ടികളില്ല. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Badiyadukka, Kasargod, Kerala, News, Top-Headlines, Death, Police, Perla, Investigation, Young woman and man found dead.< !- START disable copy paste -->

Post a Comment